സെൻട്രൽ സൊമാലിയയിൽ ചാവേർ ബോംബാക്രമണത്തിൽ വനിത പാർലമെന്റ് അംഗം അടക്കം 15 പേർ കൊല്ലപ്പെട്ടു. സൊമാലിയയിലെ പ്രതിപക്ഷ പാർലമെന്റ് അംഗമായ ആമീന മുഹമ്മദ് അബ്ദിയാണ് മരിച്ചത്. സ്ഫോടനത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.
ഹിറാൻ മേഖലയുടെ തലസ്ഥാനമായ ബെലെഡ്വെയ്ൻ നഗരത്തിൽ ബുധനാഴ്ച വൈകിട്ടാണ് ആക്രമണമുണ്ടായത്. നഗരത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയായിരുന്ന ആമിനയുടെ നേരെ ചാവേർ പാഞ്ഞടുത്ത് ആലിംഗനം ചെയ്യുകയും സ്വയം പൊട്ടിത്തെറിക്കുകയുമായിരുന്നു.
ഭീകര സംഘമായ അൽ-ഷബാബ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.