പ്രവാസി ക്ഷേമ നിധിയിലെ വര്‍ധിപ്പിച്ച പെന്ഷന് ഏപ്രില്‍ മുതല്‍ നല്കി തുടങ്ങുമെന്ന് കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ പി.എം.ജാബിര്‍ അറിയിച്ചു.തിരിച്ചെത്തിയ പ്രവാസി കാറ്റഗറിയിലുള്ളവര്‍ക്ക് മൂവായിരവും നിലവില്‍ പ്രവാസികള്‍ ആയിരിക്കുന്ന കാറ്റഗറിയല്‍പെട്ടവര്‍ക്ക് 3,500 രൂപയുമാണ് പെന്ഷന്.മുൻപ് ഇത് എല്ലാവര്ക്കും 2000 ആയിരുന്നു. നിലവില്‍ 22,000ല്‍ അധികം ആളുകളാണ് പെന്ഷന് കൈപറ്റുന്നത്.
ഏഴ് ലക്ഷത്തോളം പേരാണ് പദ്ധതിയില്‍ ചേര്‍ന്നിട്ടുള്ളത്. https://pravasikerala.org എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി പദ്ധതിയില്‍ ചേരാന്‍ സാധിക്കും. ഒമാനില്‍ ഗ്ലോബല്‍ എക്സ്ചേഞ്ച് വഴി പദ്ധതിയില്‍ ചേരാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് +968 9933 5751 എന്ന നമ്ബറില്‍ ബന്ധപ്പെടാവുന്നതാണെന്ന് ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ അറിയിച്ചു.