കൊച്ചി: ഇന്ധനവില ബുധനാഴ്ചയും വർധിക്കും. ഒരു ലീറ്റർ പെട്രോളിന് നാളെ 90 പൈസ കൂടും. ഡീസലിന് 84 പൈസയും വർധിക്കും.
നാളെ പുലര്‍ച്ചെ 6 മുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരും. കൊച്ചിയില്‍ നാളെ പെട്രോളിന് 106 രൂപ 08 പൈസയും ഡീസലിന് 93 രൂപ 24 പൈസയുമാകും.
നീണ്ട ഇടവേളയ്ക്കു ശേഷം ഇന്ധനവില ചൊവ്വാഴ്ച കൂട്ടിയിരുന്നു. പെട്രോൾ ലീറ്ററിന് 87 പൈസയും ഡീസലിന് 85 പൈസയുമാണു വർധിപ്പിച്ചത്.
യുക്രെയ്ൻ- റഷ്യ യുദ്ധത്തെ തുടർന്ന് ആഗോള വിപണിയില്‍ എണ്ണവില ഉയര്‍ന്നതോടെയാണ് ഇന്ധനവില ഉയരുന്ന സാഹചര്യമുണ്ടായിരിക്കുന്നത്. അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ മാസങ്ങളോളം രാജ്യത്ത് ഇന്ധനവില മാറ്റമില്ലാതെ തുടർന്നു.
ഇന്ധന വില വര്‍ദ്ധനയ്ക്ക് പിന്നാലെ രാജ്യത്ത് പാചക വാതകത്തിനും ഇന്ന് വില കൂട്ടി. വീട്ടാവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറിന്റെ വില 50 രൂപയാണ് കൂട്ടിയത്. കൊച്ചിയിലെ പുതിയ വില 956 രൂപയാണ്. അഞ്ചു കിലോ സിലിണ്ടറിന്റെ വിലയും കൂട്ടിയിട്ടുണ്ട്. സിലിണ്ടറിന് 13 രൂപയാണ് വര്‍ദ്ധിപ്പിച്ചത്. ഇതോടെ വില 352 രൂപയായി.