India

വധഭീഷണി: ഹിജാബ് വിധി പറഞ്ഞ ജഡ്ജിമാര്‍ക്ക് വൈ കാറ്റഗറി സുരക്ഷ

ബെംഗളൂരു: ഹിജാബ് വിലക്ക് ഹര്‍ജികളില്‍ വിധി പറഞ്ഞ ഹൈക്കോടതി വിശാല ബെഞ്ച് ജഡ്ജിമാര്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തുന്നു. ചീഫ് ജസ്റ്റിസ് റിതുരാജ് അവസ്തി, ജസ്റ്റിസുമാരായ കൃഷ്ണ എസ് ദീക്ഷിത്, ജയബുന്നീസ മൊഹിയുദ്ദീന്‍ ഖാസി എന്നിവര്‍ക്കാണ് വധഭീഷണിയെത്തുടര്‍ന്ന് സുരക്ഷ ശക്തമാക്കുന്നത്. ജഡ്ജിമാര്‍ക്കെതിരെ വധഭീഷണി മുഴക്കിയെന്ന പരാതിയില്‍ തൗഹീദ് ജമാഅത്ത് സംഘടനയുടെ 2 ഭാരവാഹികളെ തമിഴ്‌നാട്ടില്‍ ശനിയാഴ്ച രാത്രി അറസ്റ്റ് ചെയ്തിരുന്നു.

തിരുനെല്‍വേലിയില്‍ കോവൈ റഹ്മത്തുല്ലയും തഞ്ചാവൂരില്‍ ജമാല്‍ മുഹമ്മദ് ഉസ്മാനിയുമാണ് അറസ്റ്റിലായത്. പ്രകോപന പ്രസംഗത്തിന്റെ പേരില്‍ കോവൈ റഹ്മത്തുല്ലയ്‌ക്കെതിരെ നേരത്തേ കേസ് എടുത്തിരുന്നു. യൂണിഫോം നിബന്ധനകളുള്ള വിദ്യാലയങ്ങളില്‍ ഹിജാബ് വിലക്കേര്‍പ്പെടുത്തിയ കര്‍ണാടക സര്‍ക്കാര്‍ നടപടി ശരിവച്ച ഹൈക്കോടതി ഇസ്ലാം മതാചാരപ്രകാരം ഹിജാബ് അനിവാര്യമല്ലെന്നു വിധിച്ചിരുന്നു.

Signature-ad

 

Back to top button
error: