കെ റെയിലില്‍ പ്രതിപക്ഷത്തെ വെല്ലുവിളിച്ച് മുഖ്യമന്ത്രി; ‘ആര് പറയുന്നതാണ് ജനം കേള്‍ക്കുന്നതെന്ന് കാണാം’
വാര്‍ത്തകളറിയാന്‍ ന്യൂസ്ദെന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Join Whatsapp Group
കണ്ണൂര്‍: കെ റെയില്‍ വിഷയത്തില്‍ പ്രതിപക്ഷത്തെ വെല്ലുവിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ആര് പറയുന്നതാണ് ജനം കേള്‍ക്കുന്നതെന്ന് കാണാം എന്നാണ് മുഖ്യമന്ത്രിയുടെ വെല്ലുവിളി. സര്‍ക്കാര്‍ പൂര്‍ണതോതില്‍ നാട്ടില്‍ ഇറങ്ങി പദ്ധതി വിശദീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വികസനം അനുമദിക്കില്ല എന്ന ദുശ്ശാഠ്യമാണ് പ്രതിപക്ഷത്തിനെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യുഡിഎഫ് വിചാരിച്ചാല്‍ കുറച്ച് ആളുകളെ ഇറക്കാനാകും. ഭൂമി നഷ്ടപ്പെടുന്നവരുടെ വിഷമം സര്‍ക്കാര്‍ മനസ്സിലാക്കുന്നുണ്ടെന്നും നാലിരട്ടി നഷ്ടപരിഹാരമെന്നത് വെറും വാക്കല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കണ്ണൂര്‍ പാനൂരില്‍ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സില്‍വര്‍ ലൈന്‍ അനുവദിച്ചു കൂടായെന്ന നിലപാടാണ് കോണ്‍ഗ്രസിനും ബിജെപിക്കുമുള്ളത്. എല്ലാ വിഭാഗം ജനങ്ങളും പദ്ധതിയെ സ്വാഗതം ചെയ്യുന്നു. സില്‍വര്‍ ലൈന്‍ വേണ്ട ആകാശപാത മതി എന്നാണ് പ്രതിപക്ഷം പറയുന്നത്. ഭൂമി നഷ്ടപ്പെടുന്നവരുടെ വിഷമം സര്‍ക്കാര്‍ മനസിലാക്കുന്നു. ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് 4 ഇരട്ടി നഷ്ടപരിഹാരം വെറും വാക്ക് അല്ല. ഭാവിതലമുറയ്ക്ക് വേണ്ടിയുള്ള വികസനം അനുവദിക്കില്ല എന്ന ദുശാഠ്യം ആണ് പ്രതിപക്ഷത്തിനുള്ളത്. കോണ്‍ഗ്രസും ബിജെപിയും കൈകോര്‍ത്തു കൊണ്ട് വികസനത്തെ എതിര്‍ക്കുകയാണ്. യു ഡി എഫ് വിചാരിച്ചാല്‍ കുറച്ച് ആളുകളെ ഇറക്കാനാകും. പക്ഷെ അവരുടെ നേതാക്കള്‍ തന്നെ സ്വകാര്യമായി പദ്ധതിയെ അനുകൂലിച്ച് സംസാരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പൗര പ്രമുഖര്‍ സര്‍ക്കാരിന്റെ അഭിപ്രായത്തിന് കയ്യടിക്കുന്നവരല്ല. സര്‍ക്കാര്‍ പൂര്‍ണ്ണ തോതില്‍ നാട്ടില്‍ ഇറങ്ങി പദ്ധതി വിശദീകരിക്കും. ആര് പറയുന്നതാണ് ജനം അംഗീകരിക്കുക എന്ന് കാണാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗോ ഗോ വിളി നടത്തുന്നവരോട്, ആ പിപ്പിടി വിദ്യയൊന്നും ഇങ്ങോട്ട് വേണ്ടെന്നും പിണറായി വിജയന് പറഞ്ഞു.
സിപിഎമ്മിന്റെ ഇടപെടല്‍ ശേഷിയെ ഭരണവര്‍ഗ്ഗം ഭയപ്പെടുന്നുവെന്നും പിണറായി വിജയന് പറഞ്ഞു. ബംഗാളും ത്രിപുരയും ഇതിന് ഉദാഹരണമാണ്. സി പി എമ്മിനെ ദുര്‍ബലപ്പെടുത്താന്‍ ശ്രമം നടക്കുന്നു. രാജ്യത്ത് വിവിധ വിഭാഗങ്ങള്‍ക്ക് നേരെ ആക്രമണം നടക്കുന്നു. ആര് എസ് എസ് അജണ്ട നടപ്പാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. ബി ജെ പി ഗവണ്മെന്റ് എന്തായി മാറുമെന്ന് മുന്നറിയിപ്പ് നല്കിയ പാര്‍ട്ടിയാണ് സി പി എം. സഹോദരങ്ങളില്‍ പോലും പകയും വിദ്വേഷവും സൃഷ്ടിക്കാന്‍ ആര് എസ് എസിന് അറിയാം. ഒറ്റക്കെട്ടായി യോജിച്ച് ഇടപെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ന്യൂസ്ദെന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
JOIN WHATSAPP GROUP