NEWS

ഒഗ്ബച്ചെ എന്ന ഗോളടി യന്ത്രത്തെ ബ്ലാസ്റ്റേഴ്സ് ഇന്ന് ഭയന്നേ മതിയാവൂ; ഉച്ചയ്ക്ക് മുൻപേ മഞ്ഞയില്‍ കുളിച്ച് ഫറ്റോർദ സ്റ്റേഡിയം

ഗോവ: ഐഎസ്‌എൽ കലാശപ്പോരിന് മണിക്കൂറുകൾ മുൻപേ മഞ്ഞയിൽ കുളിച്ച് ഗോവയിലെ ഫറ്റോർദ സ്റ്റേഡിയം.ഇതിനോടകം തന്നെ പതിനായിരക്കണക്കിന് മഞ്ഞപ്പട അംഗങ്ങള്‍ ഗോവയിലെത്തിക്കഴിഞ്ഞു. കലാശപ്പോരില്‍ ബ്ലാസ്റ്റേഴ്സിന് മഞ്ഞ ജെഴ്സിയണിയാന്‍ കഴിയില്ലെങ്കിലും ഫറ്റോര്‍ഡ സ്റ്റേഡിയം മഞ്ഞയില്‍ കുളിച്ചാടുമെന്നുറപ്പാണ്.മുൻപ് രണ്ട് തവണ കലാശപ്പോരില്‍ കാലിടറിയ കൊമ്ബന്‍മാര്‍ക്ക് ഇക്കുറി പിഴക്കില്ലെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.വൈകിട്ട് 7.30 നാണ് മത്സരം.
2016 ന് ശേഷം ഇങ്ങോട്ട് ബ്ലാസ്റ്റേഴ്സിന് കഷ്ടകാലമായിരുന്നു.എന്നാല്‍ ഇത്തവണ ആരാധകരെ പോലും അമ്ബരപ്പിച്ചാണ് ഇവാന്‍ വുക്കുമാനോവിച്ച്‌ എന്ന സെര്‍ബിയക്കാരന്‍ കോച്ചിന്‍റെ ചിറകേറി ഒരു ഫീനിക്സ് പക്ഷിയെ പോലെ ടീം ഉയിര്‍ത്തെഴുന്നേറ്റത്.എങ്കിലും ഫൈനലില്‍ ബര്‍തലോമ്യു ഒഗ്ബച്ചെയുടെ ഹൈദരാബാദിനെയാണ് ബ്ലാസ്റ്റേഴ്സിന് നേരിടേണ്ടത്. ഇതിനോടകം ഐ.എസ്.എല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഗോളടി യന്ത്രമായി മാറിക്കഴിഞ്ഞ ഒഗ്ബച്ചെ ഈ സീസണിലും തന്‍റെ ഗോളടി മികവ് തുടരുകയാണ്. 18 തവണയാണ് ഒഗ്ബച്ചെ ഇക്കുറി എതിര്‍ ടീമികളുടെ വലകുലുക്കിയത്. ഒഗ്ബച്ചെയും രണ്ടാം സ്ഥാനത്തുള്ള ഇഗോര്‍ അഞ്ചലോയും തമ്മിലുള്ള വ്യത്യാസം എട്ട് ഗോളുകളുടേതാണ് എന്നോര്‍ക്കണം. അതിനാല്‍ തന്നെ ഒഗ്ബച്ചെ എന്ന ഗോളടി യന്ത്രത്തെ ബ്ലാസ്റ്റേഴ്സ് ഇന്ന് ഭയന്നേ മതിയാവൂ.
കന്നിക്കിരീടം തേടിയാണ് ബ്ലാസ്റ്റേഴ്സും ഹൈദരാബാദും ഇന്ന് ഫറ്റോര്‍ഡയില്‍ ഇറങ്ങുന്നത്. ഹൈദരാബാദ് ആദ്യമായാണ് ഐ.എസ്.എല്ലിന്‍റെ കലാശപ്പോരിന് യോഗ്യത നേടുന്നത്.ബ്ലാസ്റ്റേഴ്സിന് ഇതിനു മുൻപ് രണ്ടു തവണ ഫൈനലിൽ കാലിടറി അതിനാല്‍ തന്നെ ഇക്കുറി ഐ.എസ്.എല്ലിന്‍റെ കനകക്കിരീടത്തില്‍ ആര് മുത്തമിട്ടാലും അത് ചരിത്രമാവും.

വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/DliYVWb0IJTLvMlu8fn77C

Signature-ad

ഡെയലിഹണ്ടില്‍ വാര്‍ത്തകള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

https://m.dailyhunt.in/news/india/malayalam/newsthen+com-epaper-nwstncm/home-updates-home?mode=pwa

Back to top button
error: