കോഴിക്കോട്: 13 വയസുള്ള മകനെ ഉപേക്ഷിക്കാൻ അമ്മയെ നിർബന്ധിച്ച സംഭവത്തില്‍ സിദ്ദന്‍ അറസ്റ്റിലായി. കോഴിക്കോട് ബാലുശേരി കായണ്ണയിലാണ് സംഭവം.കായണ്ണ മാട്ടനോട് ചാരുപറമ്ബില്‍ രവി(52) എന്നയാളെയാണ് കാക്കൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.ബാലനീതി വകുപ്പ് പ്രകാരമാണ് അറസ്റ്റ്.
ഫെബ്രുവരി 12 മുതല്‍ അമ്മയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മകന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ യുവതിയെ കണ്ടെത്തുകയും പ്രായപൂര്‍ത്തിയാകാത്ത മകനെ ഉപേക്ഷിച്ച് പോയതിന് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.തുടർന്ന് യുവതിയു ടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രവി നിരവധി തവണ ഈ ഫോണിലേക്ക് വിളിച്ചതായി കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് യുവതിയെ ചോദ്യം ചെയ്തപ്പോഴാണ് മകനെ ഉപേക്ഷിച്ചത് രവിയുടെ നിര്‍ബന്ധപ്രകാരമാണെന്ന് വ്യക്തമായത്.
മകനെ ഉപേക്ഷിച്ചുപോയ യുവതി, രവിയ്ക്കൊപ്പം താമസിച്ചതിന്‍റെ രേഖകളും പൊലീസിന് ലഭിച്ചിട്ടുണ്ട്.വീടിനോട് ചേര്‍ന്ന് ക്ഷേത്രം പണിത്, പ്രശ്ന പരിഹാരം നിര്‍ദേശിക്കുന്നയാളാണ് രവി.