KeralaNEWS

കിലോയ്ക്ക് 670 രൂപ വിലയുള്ള മാലി മുളക്

ഞെട്ടണ്ട.മാലി മുളകിന് ഇപ്പോൾ കിലോയ്ക്ക് 670 രൂപയാണ് കേരളത്തിൽ വില.മാലിക്കാര്‍ക്ക് പ്രിയപ്പെട്ടതിനാലാണ് ഈ കയറ്റുമതിയിനത്തെ മാലി മുളകെന്ന് വിളിക്കുന്നത്.മാലി മുളക് ചെടികള്‍ ഒരു വര്‍ഷത്തിലധികം വിളവ് നല്‍കും. വര്‍ഷത്തില്‍ കുറഞ്ഞത് 50,000 രൂപ വരെ ലാഭവും കിട്ടും.

സാധാരണ മുളകിനേക്കാള്‍ വലിപ്പവും മണവും സ്വാദും എരിവും കൂടുതലാണ് മാലി മുളകിന്.രണ്ടര ഇഞ്ച് വരെ വലിപ്പം. തൊലി ചുളിഞ്ഞിരിക്കും.എരിവ് കൂടുതലായതിനാല്‍ കുറച്ച്‌ മതി. കാറ്ററിംഗുകാര്‍ക്ക് പ്രയോജനപ്രദം.നല്ല ചെടിയില്‍ നിന്ന് അഞ്ച് കിലോ വരെ മുളക് കിട്ടും.

 

Signature-ad

 

തെക്കേ അമേരിക്കന്‍ ജനുസില്‍പെട്ടതാണ് (കാപ്സിക്കം ചൈനാന്‍സി) മാലി മുളക്.ഇടുക്കിയില്‍ തുടങ്ങിയ ഇതിന്റെ കൃഷി പതിയെ കേരളം മുഴുവൻ പ്രചാരത്തിലാവുന്നുണ്ട്. ഇതേ ഇനത്തില്‍പെട്ട ‘വെള്ളായണി തേജസ്’ കാര്‍ഷിക സര്‍വകലാശാലയും വികസിപ്പിച്ചിട്ടുണ്ട്.

തൃശൂർ പുത്തൂര്‍ വടക്കുഞ്ചേരി ഉണ്ണിക്കൃഷ്ണൻ ഇടവിളക്കൃഷിയായാണ് ഒന്നര സെന്റ് സ്ഥലത്ത് മാലി മുളക് തൈകൾ  നട്ടത്.300 ചെടിയില്‍ നിന്ന് 67 ാം ദിവസം വിളവെടുത്തപ്പോള്‍ ലഭിച്ചതോ 17 കിലോ. അന്നത്തെ വരുമാനം 11,390 രൂപ. കിലോയ്ക്ക് 670 രൂപ വരെയുള്ള മാലി മുളകാണ് ഇപ്പോള്‍ ഉണ്ണിക്കൃഷ്ണന്റെ തോട്ടത്തിലെ താരം.

Back to top button
error: