തേള്‍ വിഷചികിത്സ
തേള്‍ കുത്തിയാല്‍ മഞ്ഞളും തേങ്ങയും മൂന്നുനേരം അരച്ചിടുക.
തുമ്പച്ചാറ് പുരട്ടുക.
വെറ്റില നീരില്‍ കായം അരച്ച് കടിച്ച ഭാഗത്ത് പുരട്ടുക.
തുളസി, മഞ്ഞള്‍ എന്നിവ അരച്ച് പുരട്ടുക
ആനച്ചുവടി പുരട്ടുക
മുക്കറ്റി നീര് പുരട്ടുക
വെറ്റിലയും ഇന്തുപ്പും അരച്ച് കടിയേറ്റ ഭാഗത്ത് പുരട്ടുക
ചുണ്ണാമ്പ് മുറിവില്‍ പുരട്ടുക.
അണലിവേങ്ങയുടെ തൊലിഅരച്ച് മുറിവില്‍ പുരട്ടുക. അല്പം നാക്കില്‍ തൊടുകയും വേണം.
വെറ്റിലയും ഇന്ദുപ്പും അരച്ച് കടിയേറ്റ ഭാഗത്ത് പുരട്ടുക
പഴുതാര വിഷചികിത്സ
ആനച്ചുവടി അരച്ച് പുരട്ടുക
തുമ്പനീര് പുരട്ടുക.
തുളസി, മഞ്ഞള്‍, കരളകം, വേപ്പില ഇവ അരച്ചിടുക
പച്ചമഞ്ഞളും തുളസിയിലയും ചേര്‍ത്ത് അരച്ച് മുറിവില്‍ പുരട്ടുക.
അണലിവേങ്ങയുടെ തൊലി അരച്ച് മുറിവില്‍ പുരട്ടുക. അല്പം നാക്കില്‍ തൊടുകയും വേണം.
പഴുതാരവിഷത്തിന് തേങ്ങാക്കൊത്ത് മരുന്ന് ചവച്ചുതിന്നുക. ഒരുദിവസം ഉറങ്ങാതെ സൂക്ഷിക്കണം. തലയിലാണ് കടിച്ചതെങ്കില്‍ രാവിലെയും വൈകീട്ടും ധാരാളം വെള്ളം ഒഴിക്കുക
ചിലന്തി വിഷം
വെറ്റിലച്ചാറില്‍ കറിക്കായം ചേര്‍ത്ത് കടിച്ച അടയാളം പോകുന്നത് വരെ പുരട്ടുക. നീലഅമരിയുടെ വേര് പാലില്‍ അരച്ച് കുടിക്കുക. ഇല കാടിവെള്ളത്തില്‍ അരച്ച് പുരട്ടുക. മഞ്ഞള്‍ അരച്ച് ധാര കോരുക. ഒരു കഷ്ണം മഞ്ഞളും ഒരു സ്പൂണ്‍ തുളസിനീരും ചേര്‍ത്ത് രണ്ടുനേരം പുരട്ടുക. ചിലന്തി, ചെറിയ ചുരുട്ട മുതലായവയുടെ വിഷബാധയേറ്റാല്‍ അണലിവേങ്ങയുടെ തൊലി അരച്ച് മുറിവില്‍ പുരട്ടുക. അല്പം നാക്കില്‍ തൊടുകയും വേണം
കടന്നല്‍ വിഷം
കടന്നല്‍ വിഷത്തിന് മുക്കുറ്റി അരച്ച് നെയ്യില്‍ ചേര്‍ത്ത് പുരട്ടുക. ചുവന്നതുളസിയില അരച്ച് പുരട്ടുന്നതും നല്ലതാണ്.
തേനീച്ച കുത്തിയാല്‍
ശര്‍ക്കര ചെറുനാരങ്ങാ നീരില്‍ ചേര്‍ത്ത് പുരട്ടുക. പച്ചമഞ്ഞളും തകരയും കൂടി മൂന്നുനേരം അരച്ചിടുക. മുക്കുറ്റി എണ്ണയില്‍ അരച്ചിടുക എന്നിവയെല്ലാം വളരെ നല്ലതാണ്.