കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ് ചിക്കൻ പുലാവ്
ചേരുവകൾ
നെയ്യ് – മൂന്നു വലിയ സ്പൂൺ
പഞ്ചസാര – ഒരു ചെറിയ സ്പൂണ്‍
കറുവാപ്പട്ട – രണ്ടിഞ്ചു കഷണം
ഗ്രാമ്പൂ – എട്ട്
സവാള – രണ്ടു വലുത്, പൊടിയായി അരിഞ്ഞത്
ഇഞ്ചി അരച്ചത് – ഒരു ചെറിയ സ്പൂൺ
വെളുത്തുള്ളി അരച്ചത് – ഒരു ചെറിയ സ്പൂൺ
തക്കാളി – രണ്ടു വലുത്
വെള്ളം – നാലു കപ്പ്
ചിക്കൻ സൂപ്പ് ക്യൂബ് – മൂന്ന്
നല്ലയിനം പച്ചരി – രണ്ടു കപ്പ്
കോഴി എല്ലില്ലാതെ ചെറിയ കഷണങ്ങളാക്കിയത് – അരക്കിലോ
ഉപ്പ് – പാകത്തിന്
തയ്യാറാക്കുന്ന വിധം
നെയ്യ് ചൂടാക്കി പഞ്ചസാര ചേർത്തിളക്കി ബ്രൗൺ നിറമാകുമ്പോൾ മൂന്നാമത്തെ ചേരുവ ചേർത്തു വഴറ്റുക.സവാള നിറം മാറിത്തുടങ്ങുമ്പോൾ ഇഞ്ചിയും വെളുത്തുള്ളി യും ചേർത്തു വഴറ്റണം. ഇതിലേക്കു തക്കാളി ചേർത്ത് അഞ്ചു മിനിറ്റ് വഴറ്റിയ ശേഷം ആറാമത്തെ ചേരുവ ചേർത്തിളക്കി പാത്രം അടച്ചു വച്ചു വേവിക്കുക.വെള്ളം വറ്റി ചിക്കൻ വെന്ത ശേഷം വാങ്ങി വിളമ്പാം.