KeralaNEWS

വേനലിൽ ശരീരം തണുപ്പിക്കാൻ ഫ്രൂട്ട് സാലഡും ഐസ്ക്രീമും

ഫ്രൂട്ട് സാലഡ്
 
 
ചേരുവകൾ
പഴങ്ങൾ – ആവശ്യത്തിന്
പഞ്ചസാര- 3 ടേബിൾ സ്പൂൺ
പാൽ – 5 ടേബിൾ സ്പൂൺ
വനില എസൻസ് – 1 ടീസ്പൂൺ
ഐസ്ക്രീം
തയാറാക്കുന്ന വിധം 
 
പഴങ്ങൾ എല്ലാം മുറിച്ച് അതിലേക്ക് പാൽ,പഞ്ചസാര,വാനില എസൻസ്, ഐസ്ക്രീം എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത് സെറ്റ് ആവാൻ ഫ്രിജിൽ 15 മിനിറ്റ് വയ്ക്കുക.ആ സമയം കൊണ്ട് പൈനാപ്പിൾ ജ്യൂസ് അല്ലെങ്കിൽ മാങ്ങാ ജ്യൂസ് തയാറാക്കി തണുക്കാൻ വയ്ക്കാം. 15 മിനിറ്റ് കഴിഞ്ഞാൽ ഒരു ഗ്ലാസിൽ പഴങ്ങൾ, ഐസ്ക്രീം, ജ്യൂസ് എന്നിങ്ങനെ ലെയർ ആയി സെറ്റ് ചെയ്തെടുത്താൽ ഹോം മെയ്ഡ് ഫ്രൂട്ട് സലാഡ് റെഡി….

വീട്ടിലോ മാർക്കറ്റിലോ അതാത് സമയങ്ങളിൽ ലഭിക്കുന്ന (വിലക്കുറവിൽ) ഫ്രൂട്ട്സ് മതിയാകും ഇതിന്.ഐസ്ക്രീമും വീട്ടിൽ ഉണ്ടാക്കാവുന്നതേയുള്ളൂ.

വാനില ഐസ്ക്രീം 
 

വിപ്പിംഗ് ക്രീം പൗഡർ                  40 ഗ്രാം
തണുത്ത പാൽ                           അര കപ്പ്
വാനില എസ്സൻസ്                    1 ടീസ്പൂൺ

Signature-ad

 

ആദ്യം മൂന്ന് ചേരുവകളും നന്നായി ബീറ്റർ  കൊണ്ട് അടിച്ചു വിപ്പിംഗ് ക്രീം ഉണ്ടാക്കണം. ശേഷം ഫ്രിഡ്ജിൽ വയ്ക്കണം.

ഫ്രഷ് ക്രീം                                 100 ഗ്രാം
പഞ്ചസാര                                അര കപ്പ്

ജലാറ്റിൻ പൗഡർ           അര ടീസ്പൂൺ
പാൽ                ഒന്നര ടേബിൾസ്പൂൺ

 

തയ്യാറാക്കുന്ന വിധം…

ജലാറ്റിൻ പൗഡർ ഒന്നര ടേബിൾസ്പൂൺ പാലിൽ കലർത്തി 15 മിനിറ്റ്  വയ്ക്കുക. അപ്പോഴേക്കും ജലാറ്റിൻ നന്നായി കുതിർന്നു വരും. ഇനി ചെറിയ പാനിൽ പഞ്ചസാരയും ഫ്രഷ് ക്രീമും ചൂടാക്കുക.വളരെ ചെറിയ തീയേ പാടുള്ളു. തിളപ്പിക്കരുത്.തീ ഓഫ് ചെയ്യുക. തണുത്തതിന് ശേഷം ജലാറ്റിൻ ചേർത്ത് നന്നായി ഇളക്കുക.

 

ശേഷം ഫ്രിഡ്ജിൽ വച്ച വിപ്പിംഗ് ക്രീമും ചേർത്ത് നന്നായി ബീറ്റ് ചെയ്യുക.ഇനി ഫ്രീസറിൽ തണുപ്പിക്കാൻ വയ്ക്കാം.4 മണിക്കൂറിനുള്ളിൽ ഐസ്ക്രീം റെഡി ആയിട്ടുണ്ടാകും.

Back to top button
error: