ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക, ഇതിനായി സെർച്ച് ബാറില്‍ https://www.pmjay.gov.
• നിങ്ങളുടെ മൊബൈല്‍ നമ്ബറും സ്ക്രീനില്‍ കാണുന്ന ക്യാപ്ച കോഡും നല്‍കുക.
• നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്ബറില്‍ നിങ്ങള്‍ക്ക് ഒരു ഒടിപി ലഭിക്കും, അത് നിങ്ങളെ പിഎംജെഎവൈ ലോഗിന്‍ പോര്‍ട്ടലിലേക്ക് ഡയറക്ട് ചെയ്യാന്‍ സഹായിക്കും.
• അടുത്തതായി നിങ്ങള്‍ സ്കീമിന് അപേക്ഷിക്കുന്ന സംസ്ഥാനം തിരഞ്ഞെടുക്കുക.
• തുടര്‍ന്ന് നിങ്ങളുടെ യോഗ്യത തിരഞ്ഞെടുക്കുക
• മൊബൈല്‍ നമ്ബര്‍, പേര്, റേഷന്‍ കാര്‍ഡ് നമ്ബര്‍ അല്ലെങ്കില്‍ ആര്‍എസ്ബിവൈ യുആര്‍എന്‍ നമ്ബര്‍ എന്നിവയില്‍ ഏതെങ്കിലും കൊടുക്കണം
• പദ്ധതിയുടെ ആനുകൂല്യം ലഭിക്കാന്‍ നിങ്ങള്‍ യോഗ്യനാണെങ്കില്‍ നിങ്ങളുടെ പേര് പേജിന്റെ വലതുവശത്ത് കാണും
• ഗുണഭോക്താവിന്റെ വിശദാംശങ്ങള്‍ പരിശോധിക്കാന്‍ നിങ്ങള്‍ക്ക് ‘ഫാമിലി മെമ്ബേഴ്സ്’ ടാബില്‍ ക്ലിക്ക് ചെയ്യാം
ആയുഷ്മാന്‍ ഭാരത് സ്കീമിന് അപേക്ഷിക്കാന്‍ ചില രേഖകള്‍ ആവശ്യമാണ്. ഇതില്‍ ആദ്യത്തേത് വയസ്സ്, തിരിച്ചറിയാനുള്ള രേഖയാണ്. ഇതിനായി ജനന തിയ്യതി രേഖപ്പെടുത്തിയിട്ടുള്ള സര്‍ക്കാര്‍ നല്കുന്ന ഏതെങ്കിലും രേഖകള്‍ വേണം. നിങ്ങളെ ബന്ധപ്പെടാനുള്ള വിശദാംശങ്ങളും അപേക്ഷയ്ക്കൊപ്പം നല്‍കണം. ഇത് കൂടാതെ ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷൂറന്‍സ് വേണ്ട കുടുംബത്തിന്റെ നിലവിലെ അവസ്ഥയുടെ രേഖകള്‍ (ജോയിന്റ് അല്ലെങ്കില്‍ ന്യൂക്ലിയര്‍) എന്നിവ മനസിലാക്കാന്‍ ആധാര്‍ അല്ലെങ്കില്‍ പാന്‍ കാര്‍ഡ് ആവശ്യമാണ്. ഇത്രയും കാര്യങ്ങള്‍ ചെയ്ത് കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് എളുപ്പത്തില്‍ ആയുഷ്മാന്‍ ഭാരത് സ്കീമിന്റെ ഭാഗമാകാന്‍ സാധിക്കും. ഇതിലൂടെ ആശുപത്രി ചിലവുകള്‍ ലാഭിക്കുകയും ചെയ്യാം.