KeralaNEWS

യുഎഇയിൽ തൊഴിലന്വേഷിക്കുന്നവർ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

ബുദാബി: ജോലി നിയമനത്തിന് പണം ഈടാക്കിയാല്‍ റിക്രൂട്ടിങ് ഏജന്‍സികള്‍ക്കെതിരെ(recruitment agency) നടപടിയെടുക്കുമെന്ന് യുഎഇ അധികൃതര്‍.നിയമനത്തിന്റെ പേരില്‍ തൊഴിലാളികളില്‍ നിന്നു ഫീസോ കമ്മിഷനോ ആയി പണം ഈടാക്കിയാല്‍ റിക്രൂട്ടിങ് ഏജന്‍സികളുടെ ലൈസന്‍സ് റദ്ദാക്കുമെന്ന്(license cancel) മാനവവിഭവശേഷി-സ്വദേശിവല്‍ക്കരണ മന്ത്രാലയം വ്യ്ക്തമാക്കി.
ഏജന്‍സി വഴിയാണു നിയമനമെങ്കിലും തൊഴിലാളിയും തൊഴിലുടമയും തമ്മിലാണു നിയമപരമായ ബന്ധം. റിക്രൂട്ടിങ് ഏജന്‍സികള്‍ക്കും ഇടനിലക്കാര്‍ക്കുമുള്ള(agents) മാര്‍ഗനിര്‍ദേശങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.നിയമനത്തിന്റെ മറവില്‍ പണം കൈപ്പറ്റിയാല്‍ ആദ്യം ലൈസന്‍സ് താല്‍ക്കാലികമായി മരവിപ്പിക്കും.പിന്നീട് റദ്ദാക്കും.
റിക്രൂട്ടിങ് ഏജന്‍സികള്‍ക്കു ലൈസന്‍സ് ലഭിക്കാന്‍ 3 പ്രധാന വ്യവസ്ഥകളുണ്ട്.
മാനവവിഭവശേഷി- സ്വദേശിവല്‍ക്കരണ മന്ത്രാലയത്തില്‍ ജോലി ചെയ്യുന്നവര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും ലൈസന്‍സ് ലഭിക്കില്ല.ലൈസന്‍സ് അപേക്ഷകരില്‍ അടുത്ത ബന്ധുക്കളുണ്ടായാല്‍ അപേക്ഷ നിരസിക്കും.അപേക്ഷകനു വ്യക്തമായ വിലാസമുള്ള ആസ്ഥാനം ഉണ്ടാകണം.എന്നാല്‍ ഓണ്‍ലൈന്‍(online) വഴിയുള്ള റിക്രൂട്ടിങ് ഏജന്‍സികളെ ഇതില്‍ നിന്നൊഴിവാക്കി നിയമനവും ജോലിയുമായി ബന്ധപ്പെട്ട കരാറുകളുടെ പകര്‍പ്പ് തൊഴിലാളികള്‍ക്ക് ഏജന്‍സികള്‍ നല്‍കണം.രാജ്യത്തെ നിയമങ്ങളും നിര്‍ദേശങ്ങളും പരിഗണിച്ചുള്ള വിദ്യാഭ്യാസ യോഗ്യത നിയമനങ്ങളില്‍ പാലിക്കണമെന്നും ആവശ്യപ്പെട്ടു. തൊഴിലാളികളെ പരസ്പരം കൈമാറ്റം ചെയ്യുന്നതും വിലക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: