KeralaNEWS

ടാറ്റൂ സ്റ്റുഡിയോ പീഡനക്കേസില്‍ പ്രതി സുജീഷിനെതിരെ കൂടുതല്‍ പരാതികളുമായി യുവതികള്‍

ടാറ്റൂ സ്റ്റുഡിയോ പീഡനക്കേസില്‍ പ്രതി സുജീഷിനെതിരെ കൂടുതല്‍ പരാതികളുമായി യുവതികള്‍ രംഗത്തെത്തി. പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന ഫ്രഞ്ച് വനിതയുടെ പരാതിയില്‍ സുജീഷിനെതിരെ പൊലീസ് കേസെടുത്തു. ഇതോടെ ഇയാള്‍ക്കെതിരെ ഇതുവരെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം ഏഴായി.

കൊച്ചിയില്‍ വിദ്യാര്‍ത്ഥിയായിരുന്ന വിദേശ വനിതയാണ് പരാതി പൊലീസിന് ഇ മെയില്‍ ചെയ്തത്. 2019ല്‍ പാലാരിവട്ടത്തെ സ്റ്റുഡിയോയില്‍വച്ച് ശാരീരിക ഉപദ്രവം നേരിട്ടെന്നാണ് ഫ്രഞ്ച് യുവതിയുടെ പരാതി.

Signature-ad

കേസില്‍ സുജീഷിനെതിരെ കൂടുതല്‍ പേര്‍ക്ക് പങ്കില്ലെന്നാണ് നിലവിലെ പൊലീസിന്റെ കണ്ടെത്തല്‍. വ്യാഴാഴ്ച പ്രതിയെ പൊലീസ് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.കൊച്ചി നഗരത്തിലെ ടാറ്റൂ സെന്ററുകളില്‍ നടത്തിയ പരിശോധനകളില്‍ നിരവധി ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തില്‍ നടപടികള്‍ കര്‍ശനമാക്കുകയണ് പൊലീസ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: