രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് വെള്ളിയാഴ്ച ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിക്കും. ബജറ്റില്‍ പുതിയ നികുതി നിര്‍ദ്ദേശങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ ചെലവ് കുറച്ച് വരുമാനം കൂട്ടുകയാണ് സര്‍ക്കാരിന് മുന്നിലുള്ള പ്രധാന ലക്ഷ്യം.
ഭൂമിയുടെ ന്യായവില വർധിപ്പിക്കുന്നതുൾപ്പെടെയുള്ള അധികവിഭവസമാഹരണ മാർഗങ്ങൾ ധനമന്ത്രി തേടിയേക്കും. കേന്ദ്രത്തിൽ നിന്നുള്ള വരവിലുൾപ്പെടെ ഗണ്യമായ കുറവുണ്ടാകുന്ന സാഹചര്യത്തിൽ ധനമന്ത്രി വലിയ വെല്ലുവിളിയാണു നേരിടുന്നത്.