IndiaNEWS

കൊതുക് എന്ന കൊലയാളിയെ അകറ്റാൻ ഇതാ ചില വഴികൾ

കൊതുകുകളെ ഇഷ്ടമുള്ളവരായി ആരും കാണാൻ വഴിയില്ല. ലോകത്തേറ്റവുമധികം പേർ വെറുക്കുന്ന ജീവിവർഗവും കൊതുകുകളാണ്. ഒരു മൂളിപ്പാട്ടുമായി പറന്നെത്തി ചോരയൂറ്റിക്കുടിച്ചശേഷം ചൊറിച്ചിലും വേദനയും ബാക്കിവെച്ച് പാട്ടുംപാടി പറന്നുപോകുന്ന ഈ പഹയൻമാരെ കണ്ടാൽത്തന്നെ ആരുടെയും കൈയൊന്നു തരിക്കും.
ലോകത്ത് ഏറ്റവുമധികമാളുകളുടെ ജീവനെടുക്കുന്ന ഒരു ജീവിയാണ് ഈ ഇത്തിരികുഞ്ഞൻ കൊതുകുകൾ. അതിലൊന്നാണ് മലേറിയ.മലേറിയ പരത്തുന്നതിൽ കൊതുകുകൾക്കുള്ള പങ്ക് കണ്ടെത്താനായതാണ് ഈ മാരക രോഗത്തെ നിയന്ത്രിക്കാൻ വൈദ്യശാസ്ത്രത്തെ സഹായിച്ചത്. റൊണാൾഡ് റോസ് എന്ന ബ്രിട്ടീഷുകാരനായ ഡോക്ടറായിരുന്നു ഈ മഹത്തായ കണ്ടുപിടിത്തത്തിനുപിന്നിൽ.
കൊതുകു ചരിത്രം
ജുറാസിക് കാലഘട്ടംമുതൽ കൊതുകുകൾ ഭൂമുഖത്തുണ്ട്. 226 മില്യൻ വർഷങ്ങൾക്കുമുമ്പും കൊതുകുകൾ ജീവിച്ചിരുന്നുവെന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്. ഏതാണ്ട് 3500 സ്പീഷീസ് കൊതുകുകളെയാണ് ഇതുവരെ ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുള്ളത്. എന്നാലിവയിൽ ആറുശതമാനം കൊതുകുവർഗങ്ങളിലെ പെൺകൊതുകുകൾ മാത്രമാണ് രക്തം കുടിക്കുകയും രോഗം പരത്തുകയുമൊക്കെ ചെയ്യുന്നത്. അതായത്, 100 സ്പീഷീസുകളിലെ പെൺകൊതുകളാണ് അപകടകാരികളായിട്ടുള്ളത്. ബാക്കിയുള്ളവ തേനും ചെടികളുടെ നീരുമൊക്കെ കുടിച്ച്
ജീവിക്കുന്നവരാണ്.
ലോകത്തെ ഏറ്റവും അപകടകാരിയായ ജീവിയെന്നാണ് പെൺകൊതുകുകളെ വിളിക്കുന്നത്. മാരകമായ പകർച്ചവ്യാധികളുടെ വാഹകരാകാനുള്ള ഇവയുടെ കഴിവാണ് ഇതിനുകാരണം.മലേറിയ, വെസ്റ്റ്നൈൽ പനി, സിക്ക, ഡെങ്കിപ്പനി, മന്ത്, മഞ്ഞപ്പനി എന്നിങ്ങനെ ഒട്ടേറെ രോഗങ്ങളാണ് കൊതുകുകൾ പരത്തുന്നത്. ഇവയിൽ മലേറിയ, വെസ്റ്റ്നൈൽ, ഡെങ്കിപ്പനി, മഞ്ഞപ്പനി എന്നിവ പെട്ടെന്ന് മരണകാരികളാകുന്ന രോഗങ്ങളാണ്. 85,0000 പേരാണ് വർഷംതോറും മലേറിയമാത്രം ബാധിച്ച് ലോകത്ത് മരിക്കുന്നത്. ലോകജനസംഖ്യയുടെ പകുതിയും കൊതുകുകൾ പരത്തുന്ന രോഗങ്ങളിൽനിന്ന് ഭീഷണി നേരിടുന്നുണ്ട്. വികസ്വര രാജ്യങ്ങളിലെ ജനങ്ങളാണ് ഇതിന്റെ ദുരിതം ഏറ്റവുമധികം പേറുന്നത്.
കടികൊള്ളാതെ രക്ഷപ്പെടാം
കൊതുകുകളുടെ കടികൊള്ളാതെ സൂക്ഷിക്കുകയെന്നതും പ്രധാനമാണ്. നമ്മുടെ ശരീരത്തിലെ വിയർപ്പും മറ്റും ഇടകലർന്ന മണമാണ് പലപ്പോഴും കൊതുകുകളെ ആകർഷിക്കുന്നത്. അതിനാൽ അവയ്ക്കിഷ്ടമല്ലാത്ത ഗന്ധമുള്ള ക്രീമുകളും മരുന്നുകളുമൊക്കെ പുരട്ടുന്നത് കൊതുകുകളിൽനിന്ന് രക്ഷപ്പെടാൻ സഹായിക്കും.ഇളം നിറങ്ങളിലുള്ള, കൈയും കാലുമൊക്കെ മൂടുന്ന വസ്ത്രങ്ങൾ ധരിച്ചും കൊതുകുവല ഉപയോഗിച്ചും കടിയേൽക്കാതെ സൂക്ഷിക്കാം.
കൊതുകുകൾ വേണോ?
കൊതുകുകളെ പൂർണമായി ഇല്ലായ്മ ചെയ്യുന്നതിനോട് ശാസ്ത്രലോകത്തിന് യോജിപ്പില്ല. കൊതുകുകളില്ലാതായാൽ പകരം മറ്റൊരു ജീവിവർഗം ഉണ്ടാവാനുള്ള സാധ്യതയാണ് പ്രധാന കാരണം. ആമസോൺ പോലുള്ള പല ഘോരവനങ്ങളെ മനുഷ്യരുടെ അധിനിവേശത്തിൽനിന്ന് രക്ഷിക്കാൻ മാരകരോഗങ്ങൾ പരത്തുന്ന ഈ കൊച്ചുപ്രാണികൾക്ക് മാത്രമാണ് കഴിയുന്നതെന്നതും മറ്റൊരു കാരണമാണ്. അതിനാൽ, കൊതുകുകളെ പൂർണമായി വെറുക്കാതെ അവ പരത്തുന്ന രോഗങ്ങളെ ചെറുക്കാമെന്നാണ് ശാസ്ത്രജ്ഞരുടെ പക്ഷം.
സ്വന്തം വീടും പരിസരവും വൃത്തിയാക്കി സൂക്ഷിക്കുകയെന്നതാണ് കൊതുകിനെ അകറ്റിനിർത്താനുള്ള പ്രധാനവഴി
1. വെള്ളം കെട്ടിക്കിടക്കുന്ന ചിരട്ടകളും പാത്രങ്ങളുമൊക്കെ മറിച്ചുകളഞ്ഞ് കൊതുക് മുട്ടയിടില്ലെന്ന് ഉറപ്പുവരുത്തുക
2. ഓടകളിലും ചാലുകളിലുമൊക്കെ മലിനജലം കെട്ടിക്കിടക്കാൻ അനുവദിക്കാതിരിക്കുക
3. ശുദ്ധജലസംഭരണികളും മറ്റും മൂടി വെക്കുക
ഓഗസ്റ്റ് 20 ന് ആണ് അന്താരാഷ്ട്ര കൊതുകുദിനമായി ആചരിക്കുന്നത്.കൊതുകുകൾ യഥാർഥത്തിൽ കടിക്കുകയല്ല, തൊലിയിലേക്ക് രണ്ട് കുഴലുകൾ കുത്തിയിറക്കി രക്തം വലിച്ചെടുക്കുകയാണ്. ഇങ്ങനെ കുത്തിവെക്കപ്പെടുന്ന ഉമിനീരാണ് തൊലിപ്പുറത്ത് അപ്പം ചുട്ടതുപോലെയുള്ള പാടുകളും ചൊറിച്ചിലുമൊക്കെ ഉണ്ടാക്കുന്നത്. ഒരു കുഴൽകൊണ്ട് തൊലിമരവിപ്പിക്കാനുള്ള എൻസൈം കുത്തിവെച്ചശേഷം മറ്റേ കുഴലുകൊണ്ടാണ് രക്തം വലിച്ചെടുക്കുക. ഇത് തങ്ങളുടെ വയറ്റിലെ മുട്ടകളുടെ വളർച്ചയ്ക്കായാണ് അവ ഉപയോഗിക്കുക. ഭക്ഷണത്തിനായി ആൺ കൊതുകുകളും പെൺകൊതുകുകളും ആശ്രയിക്കുന്നത് സസ്യങ്ങളെത്തന്നെയാണ്.
ഏഷ്യൻ രാജ്യങ്ങൾ, ആഫ്രിക്ക എന്നീ മേഖലകളിലാണ് ഈ രോഗങ്ങളും രോഗവാഹകരായ കൊതുകുകളും അധികമായി കണ്ടുവരുന്നത്.
സിക്ക വൈറസ്, ഡെങ്കിപ്പനി എന്നീ ഗുരുതര രോഗങ്ങൾ കുട്ടികളെയും മുതിർന്നവരെയും സാരമായി ബാധിക്കുന്നതാണ്. അടുത്ത കാലഘട്ടങ്ങളിൽ ഡെങ്കിപ്പനി പോലെയുള്ള രോഗങ്ങൾ 30 ശതമാനത്തോളം ഉയർന്നതായി ഗവേഷകർ പറയുന്നു.
സന്ധ്യയ്ക്കും അതിരാവിലെയുമൊക്കെയാണ് ഈ കൊതുകുകൾ ഇരതേടിയിറങ്ങുന്നത്. അതിനാൽത്തന്നെ ഈ സമയങ്ങളിൽ കൊതുകുകടി കൊള്ളാതെ സൂക്ഷിക്കണം.
കൊതുകിനെ അകറ്റാൻ
 
വേപ്പെണ്ണ: വേപ്പെണ്ണ കൊണ്ട് കൊതുകുകളെ നമുക്ക് പാടെ തുരത്താം, വേപ്പെണ്ണയുടെ മണമാണ് കൊതുകുകളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നത്. വീട്ടില്‍ കൊതുക് വരാനിടയുള്ളിടത്തും മറ്റും വേപ്പെണ്ണ നേര്‍പ്പിച്ച് സ്േ്രപ ചെയ്താല്‍ മതി.
തുമ്പച്ചെടി: നാട്ടിന്‍പുറങ്ങളില്‍ സമൃദ്ധമായി കണ്ടുവരുന്ന തുമ്പച്ചെടി കൊണ്ട് കൊതുകുകളെ തുരത്താം. ഇതിനായി തുമ്പച്ചെടി പറിച്ചെടുത്ത് ചിരട്ടക്കനലിനു മുകളില്‍ വെച്ച് സന്ധ്യാ നേരത്ത് പുകയ്ക്കുകയും ആ പുക മുറികള്‍ക്കുള്ളില്‍ അല്‍പ നേരം തങ്ങി നില്‍ക്കാന്‍ അനുവദിക്കുകകയും ചെയ്യുക. ഇത് കൊതുകിനെ നിങ്ങളുടെ വീട്ടില്‍ നിന്ന് അകറ്റും.
പുതിനയും തുളസിയും: കൊതുകിനെ അകറ്റാൻ ഏറ്റവും മികച്ചതാണ് പുതിന ചെടി.പുതിന വീട്ടിൽ വളർത്തുന്നത് കൊതുകിനെയും മറ്റ് പ്രാണികളെ ഒഴിവാക്കാനും സഹായിക്കുന്നു.അത് പോലെ തന്നെ ഏറെ ഔഷധ ​ഗുണമുള്ള ഒന്നാണ് തുളസി. തുളസി വീട്ടിൽ വളർത്തുന്നത് ആരോ​ഗ്യപരമായി നല്ലതാണ്. അതോടൊപ്പം കൊതുകിനെ അകറ്റാനും ​ഗുണം ചെയ്യും. തുളസി ചെടിച്ചട്ടിയിൽ വളർത്തി വീടിനുള്ളിൽ വയ്ക്കുന്നത് കൊതുക് വരാതിരിക്കാൻ ​ഗുണം ചെയ്യും.

Back to top button
error: