KeralaNEWS

നൂറു കറിക്ക് തുല്യം; ഇഞ്ചിക്കറി ഉണ്ടാക്കുന്ന വിധം

100 കറിക്കു തുല്യമാണ് ഇഞ്ചിക്കറി എന്നു പറയുന്നതെത്ര ശരിയാണ്! നിറയെ നാരുകൾ.ദഹനത്തെ സഹായിക്കാനേറ്റവും ഉത്തമം.ഗ്യാസിനു മറുമരുന്ന്. കൂടാതെ വൈറ്റമിൻ സിയും ആന്റി ഓക്സിഡന്റുകളും.എന്നാൽപ്പിന്നെ ഇഞ്ചിക്കറി ഉണ്ടാക്കിക്കളയാം.എന്താ…

ഇഞ്ചിക്കറി

1.വാളന്‍പുളി – 50 ഗ്രാം

Signature-ad

2.വെളിച്ചെണ്ണ – മൂന്നു വലിയ സ്പൂണ്‍

3.ഇഞ്ചി പൊടിയായി അരിഞ്ഞത് – 75 ഗ്രാം

4.കടുക് – ഒരു ചെറിയ സ്പൂണ്‍

വറ്റല്‍മുളക് – മൂന്ന്, കഷണങ്ങളാക്കിയത്

കറിവേപ്പില – പാകത്തിന്

പച്ചമുളക് പൊടിയായി അരിഞ്ഞത് – 10 ഗ്രാം

5.മഞ്ഞള്‍പ്പൊടി – ഒരു ചെറിയ സ്പൂണ്‍

മുളകുപൊടി – ഒരു വലിയ സ്പൂണ്‍

കായം – 20 ഗ്രാം

ശര്‍ക്കര – 75 ഗ്രാം

6.ഉപ്പ് – പാകത്തിന്

7.ഉലുവപ്പൊടി – അര ചെറിയ സ്പൂൺ

 

പാകം ചെയ്യുന്ന വിധം

 

·       വാളന്‍പുളി നാലു കപ്പ് വെള്ളത്തില്‍ കുതിര്‍ത്തു പിഴിഞ്ഞ് വയ്ക്കണം.

·       എണ്ണ ചൂടാക്കി ഇഞ്ചി അരിഞ്ഞത് വറുത്ത് കോരി മാറ്റി വയ്ക്കുക.

·       അതേ എണ്ണയില്‍ കടുക് പൊട്ടിച്ച് വറ്റല്‍മുളകും കറിവേപ്പിലയും പച്ചമുളകും ചേര്‍ക്കണം.

·       ഇതിലേക്ക് അഞ്ചാമത്തെ ചേരുവ ചേര്‍ത്തു മൂപ്പിക്കണം.

·       നന്നായി മൂത്തശേഷം ഇഞ്ചി വറുത്തതു ചേര്‍ക്കണം.

·       ഇതിലേക്ക് പുളിവെള്ളം ചേര്‍ത്ത് നന്നായി യോജിപ്പിച്ച് തിളപ്പിക്കണം.

·       പാകത്തിന് ഉപ്പും ഉലുവപ്പൊടിയും ചേര്‍ത്ത് ഇളക്കി വാങ്ങാം.

Back to top button
error: