
കുംഭകോണം:നാല്‍പ്പത്തിരണ്ടുകാരനായ ഓട്ടോ ഡ്രൈവര്‍ കെ ശരവണന് കുംഭകോണത്തിന്റെ പുതിയ മേയറാകും.കോണ്‍ഗ്രസ് ടിക്കറ്റിൽ വാര്‍ഡ് 17ല്‍ നിന്നാണ് ശരവണന് വിജയിച്ചത്.ഡിഎംകെ. സഖ്യത്തില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിന് ലഭിച്ച ഏക മേയര്‍ സ്ഥാനമാണിത്.
20 വര്‍ഷമായി ഓട്ടോ ഓടിക്കുന്ന ശരവണന് കുംഭകോണം സിറ്റി കോണ്‍ഗ്രസ് മണ്ഡലം ഉപാധ്യക്ഷനാണ്. തെരഞ്ഞെടുപ്പിലെ കന്നിമത്സരത്തില്‍ തന്നെ വിജയിച്ചു.വാടകവീട്ടിലാണ് താമസം. സാധാരണക്കാരനായ തനിക്ക് മേയറായി അവസരം നല്കുന്നതില് സന്തോഷമുണ്ടെന്ന് ശരവണൻ പറഞ്ഞു. ആറാം ക്ലാസ് വരെയാണ് ശരവണന്റെ വിദ്യാഭ്യാസം.






