World

അമേരിക്കന്‍ വിപണികളില്‍ നിന്ന് ഉത്പന്നങ്ങള്‍ തിരിച്ച് വിളിച്ച് അരബിന്ദോയും സണ്‍ ഫാര്‍മയും

ന്യൂഡല്‍ഹി: അടസ്ഥാന ഉത്പാദന മാനദണ്ഡങ്ങള്‍ പാലിക്കാത്തിതിനെ തുടര്‍ന്ന് മുന്‍നിര മരുന്ന് നിര്‍മ്മാതാക്കളായ അരബിന്ദോ ഫാര്‍മയും, സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രീസും അമേരിക്കന്‍ വിപണികളില്‍ നിന്ന് ഉത്പന്നങ്ങള്‍ തിരിച്ച് വിളിക്കുന്നു. യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ (യുഎസ്എഫ്ഡിഎ) പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, അരബിന്ദോ ഫാര്‍മയുടെ അമേരിക്കന്‍ വിഭാഗം 1,15,776 മോക്സിഫ്ലോക്സാസിന്‍ ഒഫ്താല്‍മിക് സൊല്യൂഷന്‍ ബോട്ടിലുകളാണ് തിരിച്ചു വിളിച്ചത്. ബാക്ടീരിയ അണുബാധ ചികിത്സയില്‍ ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കാണിത്.

ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാനിടയുള്ള ഉത്പന്നങ്ങള്‍ താല്‍ക്കാലികമായി വിപണിയില്‍ നിന്ന് പിന്‍വലിക്കുന്ന ക്ലാസ്-2 തിരിച്ചുവിളിക്കല്‍ ഈ വര്‍ഷം ജനുവരി 14 ന് കമ്പനി രാജ്യവ്യാപകമായി നടപ്പിലാക്കി വരികയാണ്. അതേസമയം, ശരീരത്തിലെ അധിക ദ്രാവകത്തിന്റെ അളവ് കുറയ്ക്കാന്‍ ഉപയോഗിക്കുന്ന സണ്‍ ഫാര്‍മയുടെ 59,232 ബോട്ടില്‍ ക്ലോര്‍താലിഡോണ്‍ ഗുളികകള്‍ തിരിച്ച് വിളിക്കുന്നതായി യുഎസ്എഫ്ഡിഎ അറിയിച്ചു.

Signature-ad

യുഎസ്എഫ്ഡിഎയുടെ അഭിപ്രായത്തില്‍ ഡസ്റ്റ് കപ്പില്‍ നിന്നുള്ള പഞ്ച് ലൂബ്രിക്കന്റ് ഓയിലും സിലിക്കണ്‍ കണങ്ങളും കലര്‍ന്ന സ്റ്റെയിന്‍ലെസ് സ്റ്റീല്‍ മൈക്രോസ്‌കോപ്പിക് വെയര്‍ കണികകളായി തിരിച്ചറിയപ്പെട്ട വസ്തുക്കള്‍ മൂലമാണ് സണ്‍ ഫാര്‍യുടെ ഉത്പന്നങ്ങള്‍ തിരിച്ചു വിളിക്കുന്നത്. ഫെബ്രുവരി ഏഴിന് കമ്പനി സ്വമേധയാ ഉത്പന്നങ്ങള്‍ തിരിച്ചുവിളിക്കാന്‍ ആരംഭിച്ചിരുന്നു. വ്യാവസായിക കണക്കുകള്‍ പ്രകാരം, 2019 ല്‍ യുഎസിലെ ജനറിക് മരുന്നു വിപണി ഏകദേശം 115.2 ബില്യണ്‍ യുഎസ് ഡോളറാണ്.

Back to top button
error: