KeralaNEWS

ആ കുട്ടികൾ എന്തു പിഴച്ചു? ഇന്നലെ  ഭാരതപ്പുഴയിൽ  ജീവിതം ഹോമിച്ച നാലംഗ കുടുംബം

പാലക്കാട് ലക്കിടിയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ പുഴയില്‍ ചാടി മരിച്ചത് ഇന്നലെയായിരുന്നു.കൂട്ടുപാത സ്വദേശിയായ അജിത് കുമാര്‍(38), ഭാര്യ ബിജി(34), മക്കളായ അശ്വനന്ദ(14), പാറു(6) എന്നിവരാണ് മരിച്ചത്.2012 ല്‍ അമ്മാവനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് അജിത്ത് കുമാര്‍.ഈ കേസിലെ വിചാരണ നടന്നുകൊണ്ടിരിക്കെയാണ് ആത്മഹത്യ.ഇതിന്റെ മനോവിഷമത്തിലാണ് ജീവനൊടുക്കുന്നതെന്ന അജിത് കുമാറിന്റെ ആത്മഹത്യാ കുറിപ്പ് വീട്ടിൽ നിന്ന് പൊലീസിന് ലഭിക്കുകയും ചെയ്തു.
ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം.കരയിൽ ഇവരുടെ ചെരുപ്പും മറ്റും കണ്ടതിനെ തുടർന്ന് സംശയം തോന്നിയ നാട്ടുകാർ തിരച്ചിൽ നടത്തുകയായിരുന്നു.തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല.ജീവിതത്തിൽ ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ട് നേരിടുന്നവർ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056

Back to top button
error: