കൊച്ചി: യുക്രൈന് റഷ്യ സംഘര്‍ഷത്തെത്തുടര്‍ന്ന് കുതിച്ചുയര്‍ന്ന സ്വര്‍ണ വില തുടര്‍ച്ചയായ രണ്ടാം ദിവസവും കുറഞ്ഞു. 400 രൂപയാണ് ഇന്ന് പവന് കുറഞ്ഞത്. ഇന്നലെ 320 രൂപ താഴ്ന്നിരുന്നു. 720 രൂപയുടെ കുറവാണ് രണ്ടു ദിവസം കൊണ്ട് ഉണ്ടായിരിക്കുന്നത്. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 37,080 രൂപ. ഗ്രാം വില 50 രൂപ കുറഞ്ഞ് 4635ല്‍ എത്തി.
യുദ്ധം തുടങ്ങിയതിനു പിന്നാലെ സ്വര്‍ണ വില കുതിച്ചുകയറിയിരുന്നു. ആയിരം രൂപയാണ് രണ്ടു തവണയായി പവന് കൂടിയത്. പവന് വില രാവിലെ 680 രൂപ കൂടി പിന്നീട് ഉച്ചയോടെ വീണ്ടും 320 രൂപയും കൂടി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. ഹോള്‍മാര്‍ക്ക് വെള്ളി വില ഗ്രാമിന് 100 രൂപയായി തുടരുകയാണ്. വെള്ളി ഗ്രാമിന് 70 രൂപയാണ് വില.