HealthLIFELife Style

ചുണ്ടുകൾ വരണ്ട് പൊട്ടുന്നതിന്..

വേനൽ കാലത്ത് ചുണ്ടുകൾ വരഞ്ഞു പൊട്ടുന്നുന്നതിന് ധാരാളം പ്രതിവിധികളുണ്ട്.  ശരീരത്തിലെ മറ്റ് ചര്‍മ്മ ഭാഗങ്ങളേക്കാള്‍ നേര്‍ത്ത ചര്‍മ്മമാണ് ചുണ്ടിലേത്. വിയര്‍പ്പ് ഗ്രന്ധികളോ മറ്റ് രോമകൂപമോ ഇല്ലാത്തതിനാല്‍ ചുണ്ടുകള്‍ക്ക് നനവ് നിലനിര്‍ത്താന്‍ കഴിയില്ല. അപ്പോൾ ചുണ്ട് ഉണങ്ങുകയും പൊട്ടുകയും ചെയ്യുന്നു.

 

Signature-ad

സ്ഥിരമായി കറ്റാര്‍ വാഴ നീര് ഉപയോഗിക്കുന്നത് ചുണ്ടുകള്‍ വിണ്ടുകീറുന്നത് കുറയാന്‍ സഹായിക്കും. ചുവന്നുള്ളി നീര്, തേന്‍, ഗ്ലിസറിന്‍ എന്നിവ യോജിപ്പിച്ച് ചുണ്ടില്‍ പുരട്ടുന്നതും ബീറ്റ്‌റൂട്ട്, തേന്‍ എന്നിവയുടെ മിശ്രിതം പുരട്ടുന്നതും ചുണ്ടുകളുടെ വരള്‍ച്ചാ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ്.

 

 

 

അതേപ്പോലെ വരണ്ട ചര്‍മ്മം അകറ്റാന്‍ റോസ് വാട്ടര്‍ ഏറ്റവും മികച്ച ഒന്നാണ്. ഒലീവ് ഓയിലും റോസ് വാട്ടറും ചേര്‍ത്ത് പുരട്ടുന്നതാണ് കൂടുതല്‍ ഉത്തമം. ഇവ ദിവസവും രണ്ട് നേരം പുരട്ടാം. ചുണ്ടിന് നിറം നല്‍കാനും റോസ് വാട്ടര്‍ സഹായിക്കും.

 

ചുണ്ടുകളിലെ ഡെഡ് സ്‌കിന്‍ നീക്കം ചെയ്യാന്‍ ആഴ്ചയിലൊരിക്കല്‍ ചുണ്ടുകള്‍ മൃദുവായി ബ്രഷ് ചെയ്യുന്നത് വളരെ നല്ലതാണ്. വിറ്റമിന്‍ ബി2, വിറ്റമിന്‍ ബി6, വിറ്റമിന്‍ ബി1 എന്നിവ അടങ്ങിയ ഭക്ഷണം ശീലമാക്കുക. ഇവ അടങ്ങിയ ക്രീമുകള്‍ പുരട്ടുന്നതും നല്ലതാണ്. രാത്രി ഉറങ്ങുന്നതിന് മുമ്പ് അല്‍പം വെളിച്ചെണ്ണ ചുണ്ടില്‍ പുരട്ടുന്നും് വളരെ നല്ലതാണ്

 

Back to top button
error: