
പത്തനംതിട്ട: ക്രിസ്ത്യൻ പ്രസ്സ് അസ്സോസിയേഷൻ സംസ്ഥാന സമിതി ഏർപ്പെടുത്തിയ ജനസേവന രത്ന പുരസ്ക്കാരം 2022 മുസ്ലിം ലീഗ് പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി സമദ് മേപ്രത്തിന്.സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക മേഖലകളിലെ നിസ്വാർത്ഥമായ ഇടപെടലുകൾക്കും മതസൗഹാർദ്ധ പ്രവർത്തനങ്ങൾക്കുമാണ് അവാർഡ്.
ഫലകവും ഇരുപത്തി അയ്യായിരം രൂപയുടെ ക്യാഷ് അവാർഡും ഇന്ന് വെച്ചൂച്ചിറ മേഴ്സി ഹോമിൽ നടന്ന ചടങ്ങിൽ ഓർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസനാധിപൻ അഭിവന്ദ്യ കുര്യാക്കോസ് മാർ ക്ലിമിസ് മെത്രാപ്പോലിത്തയും ആന്റോ ആന്റണി എം പി യും ചേർന്ന് സമദ് മേപ്രത്തിന് സമ്മാനിച്ചു.ചടങ്ങിൽ രാജു എബ്രഹാം എക്സ് എം എൽ എ അദ്ധ്യക്ഷത വഹിച്ചു.






