ദില്ലി: കേരള സര്‍ക്കാറിന്റെ സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അനുമതി നല്‍കരുതെന്ന് ലോക്‌സഭാ റെയില്‍വേ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ രാധാ മോഹന്‍ സിങ്ങിനോട് ആവശ്യപ്പെട്ട് കൊടിക്കുന്നില്‍ സുരേഷ് എംപി.ഇത് സംബന്ധിച്ച് കത്തും മന്ത്രിക്ക് കൊടിക്കുന്നിൽ സുരേഷ് കൈമാറി.
റെയില്‍വേ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം എന്ന നിലയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അനുമതി നല്‍കരുതെന്ന് കമ്മിറ്റി ചെയര്‍മാന്‍ രാധാ മോഹന്‍ സിങ്ങിന് കത്ത് നല്‍കുകയും ഡല്‍ഹിയില്‍ വെച്ച് നടന്ന റെയില്‍വേ സ്റ്റാന്റിംഗ് കമ്മിറ്റി യോഗത്തില്‍ തന്റെ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തുവെന്നാണ് കൊടിക്കുന്നില്‍ സുരേഷ് തന്നെയാണ് പ്രസ്താവനയിലൂടെ അറിയിച്ചത്.
കേരളത്തില്‍ എങ്ങും സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ ജനകീയ പ്രതിഷേധങ്ങള്‍ ഉയരുന്നതും, കേരളസര്‍ക്കാര്‍ ഹൈക്കോടതിയെപ്പോലും കബളിപ്പിച്ചുകൊണ്ട് അനുകൂലവിധി സമ്ബാദിച്ചതും, പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളില്‍ കൂടി പാത കടന്നു പോകുന്നതിലെ അപകടവും, പതിനായിരക്കണക്കിനു കുടുംബങ്ങളുടെ കുടിയൊഴിപ്പിക്കലിനും,നെല്പ്പാ ടങ്ങളും തണ്ണീര്‍തടങ്ങളും നികത്തപ്പെടുന്നതും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ റെയില്‍വേ സ്റ്റാന്റിംഗ് കമ്മിറ്റി യോഗത്തില്‍ ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മുന്നില്‍ ശക്തമായി അവതരിപ്പിച്ചു-എന്നുമാണ് അദ്ദേഹം അവകാശപ്പെടുന്നത്.