IndiaNEWS

ഹിജാബ് അടിച്ചമർത്തലിന്റെയും പുരുഷാധിപത്യത്തിന്റെയും പ്രതീകമെന്ന് ബം​ഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്റിൻ

ഹിജാബ് അടിച്ചമർത്തലിന്റെയും പുരുഷാധിപത്യത്തിന്റെയും പ്രതീകമെന്ന് ബം​ഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്റിൻ. കർണാടകയിലെ ഹിജാബ് വിവാദത്തിനിടെയാണ് തസ്ലീമ നസ്രിന്റെ പ്രതികരണം. മതപരമായ കാര്യങ്ങൾ ഒരു മതേതര സമൂഹത്തിൽ, പൊതുവിടത്തിൽ പ്രദർശിപ്പിക്കുന്നത് ശരിയല്ലെന്നും മതവിശ്വസാസത്തേക്കാളും വലുതാണ് വിദ്യാഭ്യാസമെന്നും തസ്ലീമ അഭിപ്രായപ്പെട്ടു. ‘

ഹിജാബ് വിശ്വാസത്തിൽ അത്യാവശ്യമാണെന്നാണ് ചില മുസ്ലിങ്ങൾ കരുതുന്നത്. ചിലർ അല്ലെന്നും. എന്നാൽ ഏഴാം നൂറ്റാണ്ടിലെ സ്ത്രീ വിരുദ്ധരാണ് ഹിജാബ് അവതരിപ്പിച്ചത്. കാരണം അക്കാലത്ത് സ്ത്രീകളെ ലൈം​ഗിക വസ്തുക്കളായാണ് കണ്ടിരുന്നത്. പുരുഷൻമാർ സ്ത്രീകളെ കണ്ടാൽ ലൈം​ഗികാസക്തി ഉണ്ടാവുമെന്നാണ് അവർ വിചാരിച്ചിരുന്നത്. അതിനാൽ സ്ത്രീകൾ ഹിജാബ്, അല്ലെങ്കിൽ ബുർഖ ധരിക്കണം. പുരുഷൻമാരിൽ നിന്ന് ഒളിച്ചോടണം. പക്ഷെ ഇന്നത്തെ ആധുനിക സമൂഹത്തിൽ, 21ാം നൂറ്റാണ്ടിൽ സ്ത്രീകളും തുല്യരാണെന്ന് നമ്മൾ മനസ്സിലാക്കുന്നു. അതിനാൽ ഹിജാബും നിഖാബും ബുർഖയും അടിച്ചമർത്തലിന്റെ അടയാളമാണ്. ബുർഖ സ്ത്രീകളെ ജനനേന്ദ്രിയ അവയവങ്ങളായി മാത്രം ചുരുക്കുന്നു എന്നാണ് ഞാൻ കരുതുന്നത്,’ തസ്ലീമ നസ്റിൻ പറഞ്ഞു

Signature-ad

 

Back to top button
error: