കോട്ടയം: നടൻ കോട്ടയം പ്രദീപ് അന്തരിച്ചു. ഹൃദയാഘാതം മൂലം ഇന്ന് (വ്യാഴം) പുലർച്ചെ നാലരയോടെ ആയിരുന്നു അന്ത്യം. 61 വയസായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് സുഹൃത്തിനൊപ്പം ആശുപത്രിയിൽ എത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രണ്ട് പതിറ്റാണ്ടുകളായി സിനിമാ മേഖലയിൽ സജീവമായിരുന്നു.
സ്വതസിദ്ധമായ അഭിനയത്തിലൂടെയും സവിശേഷമായ ഭാഷയിലൂടെയും പ്രേക്ഷകരുടെ ഉള്ളിൽ ഇടം നേടിയ പ്രദീപ് ഐവി ശശിയുടെ ‘ഇ നാട് ഇന്നലെ വരെ’ എന്ന ചിത്രത്തിലൂടെ ജൂനിയർ ആർട്ടിസ്റ്റായാണ് പ്രദീപ് അഭിനയ രംഗത്തെത്തുന്നത്. 2001ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. വിണ്ണൈത്താണ്ടി വരുവായാ, തട്ടത്തിൻ മറയത്ത്, ആട്, വടക്കൻ സെൽഫി, കട്ടപ്പനയിലെ ഋത്വിക് റോഷൻ, തോപ്പിൽ ജോപ്പൻ, കുഞ്ഞിരാമായണം തുടങ്ങി തുടങ്ങി എഴുപതിലധികം ചിത്രങ്ങളിൽ അഭിനയിച്ചു.
കോട്ടയം കുമാരനല്ലൂർ സ്വദേശിയാണ്