KeralaNEWS

അയ്മനം കേരളത്തിന് അഭിമാനം, ലോകത്ത് സന്ദർശിക്കേണ്ട 30 ടൂറിസം കേന്ദ്രങ്ങളുടെ പട്ടികയിൽ അയ്മനവും

ലോ​ക​ത്ത്​ ഈ ​വ​ർ​ഷം സ​ന്ദ​ർ​ശി​ക്കേ​ണ്ട 30 ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ കോട്ടയത്തെ അയ്മനം എന്ന ഗ്രാമവും ഇ​ടം​പി​ടി​ച്ചു. ശ്രീലങ്ക, ഭൂട്ടാൻ, ഖത്തർ, ലണ്ടൻ, സോൾ, ഇസ്തംബൂൾ, ഉസ്‌ബകിസ്താൻ, സെർബിയ, അമേരിക്കയിലെ ഓക്ലഹോമ എന്നിവക്കൊപ്പമാണ് അയ്മനം മാതൃക ഉത്തരവാദിത്ത ടൂറിസം ഗ്രാമവും പട്ടികയിൽ ഇടം നേടിയത്. കോവിഡാനന്തര ടൂറിസത്തിൽ കേരളത്തിന് ഒരു കുതിച്ചുചാട്ടമാകാവുന്ന നേട്ടമാണ് ഇത്

 

കോ​ട്ട​യം: ജില്ലയിലെ അയ്മനം എന്ന ഈ ഗ്രാമപഞ്ചായത്ത് കേരളത്തിന് അഭിമാനമായി മാറുന്നു.
കോട്ടയം പട്ടണത്തെ അതിരിട്ടൊഴുകുന്ന മീനച്ചിലാറിന്റെ മറുകരയാണ് അയ്മനം എന്ന ഗ്രാമം.

Signature-ad

ലോ​ക​ത്ത്​ ഈ ​വ​ർ​ഷം സ​ന്ദ​ർ​ശി​ക്കേ​ണ്ട 30 ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ അയ്മനം എന്ന ഗ്രാമവും ഇ​ടം​പി​ടി​ച്ചു. ലോ​ക​ത്തെ മി​ക​ച്ച ട്രാ​വ​ൽ മാ​ഗ​സി​നു​ക​ളി​ലൊ​ന്നാ​യ കൊ​ണ്ടേ​നാ​സ്റ്റ് ട്രാ​വ​ല​ർ ത​യാ​റാ​ക്കി​യ പ​ട്ടി​ക​യി​ലാ​ണ് അ​യ്​​മ​നം ഇ​ടം നേ​ടി​യ​ത്.
ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സം മി​ഷ​ൻ അ​യ്​​മ​നം ഗ്രാ​മ പ​ഞ്ചാ​യ​ത്തു​മാ​യി ചേ​ർ​ന്ന് ന​ട​പ്പാ​ക്കി​യ മാ​തൃ​ക ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സം ഗ്രാ​മം പ​ദ്ധ​തി​ക​ളി​ലൂ​ടെ​യാ​ണ് അ​യ്​​മ​നം രാ​ജ്യാ​ന്ത​ര​ത​ല​ത്തി​ൽ ഇ​ടം നേ​ടി​യ​ത്.

ശ്രീലങ്ക, ഭൂട്ടാൻ, ഖത്തർ, ലണ്ടൻ, സോൾ, ഇസ്തംബൂൾ, ഉസ്‌ബകിസ്താൻ, സെർബിയ, ഓക്ലഹോമ (യു.എസ്.എ) എന്നിവക്കൊപ്പമാണ് അയ്മനം മാതൃക ഉത്തരവാദിത്ത ടൂറിസം ഗ്രാമവും പട്ടികയിൽ ഇടം നേടിയത്. ഇന്ത്യയിൽനിന്ന് സിക്കിം, മേഘാലയ, ഗോവ, കൊൽക്കത്ത, ഒഡിഷ, രാജസ്ഥാൻ, സിന്ധുദുർഗ്, ഭീംറ്റാൾ എന്നീ പ്രദേശങ്ങളും പട്ടികയിലുണ്ട്.

ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങളെ ഗ്രാമപഞ്ചായത്തിന്‍റെ പദ്ധതികളുമായി സംയോജിപ്പിച്ച് പ്രവർത്തിക്കുകയെന്നതാണ് ഉത്തരവാദിത്ത ഗ്രാമം എന്ന പദ്ധതിയിലൂടെ അയ്മനം പ്രാവർത്തികമാക്കിയത്. കോവിഡാനന്തര ടൂറിസത്തിൽ കുതിച്ചുചാട്ടമാകാവുന്ന നേട്ടം കേരളത്തിന് സമ്മാനിച്ച അയ്മനം ഗ്രാമപഞ്ചായത്തിനെയും ഉത്തരവാദിത്ത ടൂറിസം മിഷനെയും ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് അഭിനന്ദിച്ചു

നേ​ര​ത്തേ അ​യ്​​മ​നം മാ​തൃ​ക ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സം ഗ്രാ​മം പ​ദ്ധ​തി​ക്ക് ലോ​ക ട്രാ​വ​ൽ മാ​ർ​ക്ക​റ്റ് ഇ​ന്ത്യ​ൻ റെ​സ​​പോ​ൺ​സി​ബി​ൾ ടൂ​റി​സം വ​ൺ ടു ​വാ​ച്ച് പു​ര​സ്‌​കാ​രം ല​ഭി​ച്ചി​രു​ന്നു.
ടൂ​റി​സം മേ​ഖ​ല​യി​ലെ അ​തി​വേ​ഗ വൈ​വി​ധ്യ​വ​ത്​​ക​ര​ണ​മെ​ന്ന വി​ഭാ​ഗ​ത്തി​ലാ​യി​രു​ന്നു (നോ ​ഫു​ട് പ്രി​ന്‍റ്​​സ്​ ഗോ​ൾ​ഡ് അ​വാ​ർ​ഡ്) പു​ര​സ്‌​കാ​രം ല​ഭി​ച്ച​ത്.

Back to top button
error: