KeralaNEWS

സൗദിയിൽ തൊഴില്‍ ലഭിക്കുന്ന വിദേശിയരില്‍ ഇന്ത്യക്കാരെ പിന്തള്ളി ബംഗ്ലാദേശികൾ മുന്നിൽ

സൗദി അറബിയയിലെ മാനവ വിഭവ -സാമൂഹ്യ വികസന മന്ത്രാലയത്തിന്റെ കീഴിലുള്ള മുസാന്‍ഡ് റിക്രൂട്ട്‌മെന്റ് പ്ലാറ്റഫോമിലൂടെ തൊഴില്‍ ലഭിക്കുന്ന വിദേശിയരില്‍ ബംഗ്ലാദേശികള്‍ ഒന്നാം സ്ഥാനത്ത്.നേരത്തെ ഇന്ത്യാക്കാർക്കായിരുന്നു ഒന്നാം സ്ഥാനം. പാക്കിസ്ഥാൻ രണ്ടാം സ്ഥാനത്തും ഇന്ത്യ മൂന്നാം സ്ഥാനത്തുമാണ് നിലവിൽ.
 കഴിഞ്ഞ ഡിസംബറില്‍ 12,000 ബംഗ്ലാദേശികള്‍ക്കാണ് ഉദ്യോഗ കോണ്‍ട്രാക്ടുകള്‍ സൗദി നല്‍കിയത്.അതേ സമയം ഇന്ത്യക്ക് ലഭിച്ചത് 10000 ആയിരുന്നു.പാകിസ്താന് ലഭിച്ചത് 11,000.നവംബറില്‍ 13000 പേര്‍ക്ക് വീതം ബംഗ്ലാദേശ്, ഫിലിപ്പൈന്‍സ് എന്നീ രാജ്യങ്ങളിലെ തൊഴിലാളികള്‍ക്കു സൗദിയില്‍ നിയമന ഉത്തരവ് ലഭിച്ചു. ഉഗാണ്ടയില്‍ നിന്ന് 10 ,000 പേര്‍ക്കും, ഈജിപ്തില്‍ നിന്ന് 9000 പേര്‍ക്കും പുതിയ തൊഴില്‍ ലഭിച്ചു.
അതെ അവസരത്തില്‍ സ്വദേശവത്കരണം നടപ്പാക്കിയതോടെ 2021 നാലാം പാദത്തില്‍ മുസാന്‍ഡ് പ്ലാറ്റഫോമിലൂടെ സൗദി പൗരന്മാരുടെ നിയമത്തില്‍ 15 ശതമാനം വര്‍ധനവ് ഉണ്ടായിട്ടുണ്ട്.

Back to top button
error: