KeralaLIFENEWSSocial Media

ഇന്ത്യയില്‍ മോഡേൺ വസ്ത്രവും പാകിസ്ഥാനിൽ പർദ്ദയും ധരിച്ച് സാനിയ മിര്‍സാ? വാസ്തവം ഇതാ.

ലോകം അറിയുന്ന ടെന്നീസ് താരമാണ് സാനിയ മിർസ. ഇന്ത്യയിൽ വളരെയധികം  ആരാധകരുള്ള കായികതാരമാണവർ.അവരുടെ വിവാഹം വന്‍ വിവാദമായിരുന്നു.
മോഡേൺ വസ്ത്രവും പാകിസ്ഥാനിൽ പർദ്ദയുമാണ് സാനിയ ധരിക്കുന്നത് എന്ന തരത്തിൽ ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

‘നമ്മുടെ ‘പുരോഗമന’ ഐക്കൺ ‘പിന്നോക്കം’ പോകാൻ നിർബന്ധിതയാകുമ്പോൾ” (പരിഭാഷ) എന്ന തലക്കെട്ടിലാണ് പ്രചാരണം.

Signature-ad

 

രണ്ട് ഫോട്ടോകൾ ചേർത്ത ഒരു കൊളാഷ് ആണ് ഈ ചിത്രം. ഒന്നിൽ അവർ പർദ്ദയും ഹിജാബും മറ്റൊന്നിൽ ജീൻസും ടോപ്പുമാണ് ധരിച്ചിരിക്കുന്നത്.
എന്നാല്‍ ചിത്രം പുതിയതല്ല.
റിവേഴ്സ് ഇമേജ് സേര്‍ച്ച് വഴി മുൻ വർഷങ്ങളിലും ഇതേ വാദം ഉന്നയിച്ച് ഈ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട് എന്ന് കണ്ടെത്തി. ജീൻസ് ധരിച്ചിട്ടുള്ള ആദ്യ ചിത്രത്തിൽ ധരിച്ചിരിക്കുന്ന വസ്ത്രത്തിൽ വൊളീനി എന്നെഴുതിയിട്ടുണ്ട്. ഈ ചിത്രം 2015ൽ ഹൈദരാബാദിൽ നടന്ന ഒരു പ്രോഡക്ട് ലോഞ്ചിന്റേതാണ്

 

 

പ്രോഡക്ട് ലോഞ്ചിന്റെ വീഡിയോ ലഭ്യമാണ്. പ്രചരിക്കുന്ന ചിത്രത്തിലെ പർദ്ദ അണിഞ്ഞ ഫോട്ടോ 2006-ൽ നിന്നുള്ളതാണ്. പക്ഷേ, പ്രചരിക്കുന്ന പോലെ പാകിസ്ഥാനിൽ നിന്നുള്ളതല്ല ഈ പഴയ ചിത്രം. കുടുംബത്തിന്റെ കൂടെ സൗദിയിൽ ഉംറയ്ക്ക് പോയതിന്റേതാണ് സാനിയ പർദ്ദയണിഞ്ഞുള്ള ഫോട്ടോ.

2006 മെയ് നാലിന്, അറബ് ന്യൂസിൽ വന്ന വാർത്തയും ലഭ്യമാണ്‌. പിന്നീട്, 2006 നവംബറിൽ ടെന്നീസ് ഫോറം എന്ന സൈറ്റിൽ ഈ ഫോട്ടോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Back to top button
error: