റാന്നി: 27 -മത് മാടമണ്‍ ശ്രീ നാരായണ കണ്വെന്ഷന് സമാപിച്ചു.ഗുരുദേവ കൃതികളുടെ ആലാപനം, ഗുരു ഭാഗവത പാരായണം എന്നിവ മാത്രമാണ് ഇത്തവണ ഉണ്ടായിരുന്നത്. വനിതാ സംഘം പ്രവര്‍ത്തകരാണ് പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കിയത്.
പൊതു സമ്മേളനങ്ങളും പഠനക്ലാസും നടത്താന്‍ തീരുമാനിക്കുകയും, രാഷ്ട്രീയ, സാമൂഹിക, സാമുദായിക നേതാക്കളെ പങ്കെടുപ്പിച്ചു മുന്‍കാലങ്ങളിലെപ്പോലെ പരിപാടികള്‍ ക്രമീകരിക്കുകയും നോട്ടീസ് പുറത്തിറക്കുകയും ചെയ്തിരുന്നെങ്കിലും കൊവിഡ് മൂന്നാം തരംഗം അലയടിച്ചതോടെ അവയെല്ലാം ഒഴിവാക്കുകയായിരുന്നു. മാടമണ്‍ പമ്ബാ മണപ്പുറത്ത് സ്റ്റേജ് മാത്രമായി സജ്ജീകരിച്ചായിരുന്നു പ്രാത്ഥനയും മറ്റും നടന്നത്