മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ കെപിസിസി നേതൃത്വം. കോണ്‍ഗ്രസ് നേതൃത്വത്തെ നോക്കുകുത്തിയാക്കി ചെന്നിത്തല തീരുമാനങ്ങള്‍ സ്വന്തം നിലയ്ക്ക് കൈക്കൊള്ളുന്നുവെന്നാണ് കെപിസിസി നേതൃത്വത്തിന്റെ കുറ്റപ്പെടുത്തല്‍.
നയപരമായ തീരുമാനങ്ങള്‍ ചെന്നിത്തല പ്രഖ്യാപിക്കുന്നതിലുള്ള അതൃപ്തി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ചെന്നിത്തലയെ അറിയിക്കും.
ലോകായുക്ത നിയമഭേദഗതിയില്‍ നിരാകരണ പ്രമേയം കൊണ്ടുവരുമെന്ന പ്രഖ്യാപനം നേതൃത്വത്തോട് ആലോചിക്കാതെയാണ് ചെന്നിത്തല നടത്തിയത്. ചെന്നിത്തല സ്വയം പ്രതിപക്ഷ നേതാവ് ചമയുകയാണെന്നും ആക്ഷേപമുണ്ട്.