ന്യൂഡൽഹി: തൊഴിലില്ലായ്മയോ കടബാധ്യതയോ മൂലം രാജ്യത്ത് 2020ല്‍ കുറഞ്ഞത് 1,53,052 ആത്മഹത്യകൾ ഉണ്ടായിട്ടുണ്ടെന്ന് കണക്കുകള്‍.ദേശീയ ക്രൈം റെകോര്‍ഡ്സ് ബ്യൂറോ (എന്‍സിആര്‍ബി)യെ ഉദ്ധരിച്ചാണ്
കോവിഡാനന്തരം രാജ്യത്ത് സാമ്ബത്തിക സ്ഥിതിയിലുണ്ടായ മാറ്റവും ഈ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.അനവധി പേര്‍ക്ക് തൊഴില്‍ നഷ്ടമാവുകയും നിരവധി കുടുംബങ്ങള്‍ പട്ടിണിയിലേക്ക് വലിച്ചെറിയപ്പെടുകയും ചെയ്തുവെന്നും പറയുന്നു.
ദിവസവേതനത്തിന് ജോലി ചെയ്യുന്ന തൊഴിലാളികൾ, സ്വയം തൊഴിൽ ചെയ്യുന്നവർ, വീട്ടമ്മമാർ എന്നിവരാണ് ജീവിതം അവസാനിപ്പിച്ചതിൽ ഭൂരിഭാഗവും. ഇന്ത്യയിലെ 53 മഹാനഗരങ്ങളിൽ വെച്ച് രാജ്യതലസ്ഥാനമായ ഡൽഹിയിലാണ് (Delhi) ഏറ്റവും കൂടുതൽ ആത്മഹത്യകൾ രേഖപ്പെടുത്തപ്പെട്ടത്. 24 ശതമാനമാണ് ഡൽഹിയിലെ ആത്മഹത്യാ നിരക്ക്.
ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ (എൻ സി ആർ ബി) നൽകുന്ന കണക്കുകൾ പ്രകാരം, 2020 ൽ ഇന്ത്യയിൽ ആകെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 1,53,052 ആത്മഹത്യകളാണ്. 2019 ലെ കണക്കുകളുമായി താരതമ്യം ചെയ്താൽ 2020 ൽ ആത്മഹത്യകളുടെ എണ്ണത്തിൽ 10 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കൂടാതെ ആത്മഹത്യാനിരക്കിന്റെ കാര്യത്തിൽ 2019 ൽ നിന്ന് 8.7 ശതമാനത്തിന്റെ വർദ്ധനവാണ് 2020 ൽ രേഖപ്പെടുത്തിയത്.