KeralaNEWS

പുതുക്കാട് റെയില്‍ പാളം മാറ്റി സ്ഥാപിച്ചു; ഗതാഗതം പുനഃസ്ഥാപിച്ചു

തൃശ്ശൂര്‍ പുതുക്കാട് ട്രെയിന്‍ പാളം തെറ്റിയ സ്ഥലത്തെ റെയില്‍ പാളം മാറ്റി സ്ഥാപിച്ചു.ഈ റൂട്ടിൽ പരീക്ഷണ ഓട്ടം നടത്തി ഗതാഗതവും പുനഃസ്ഥാപിച്ചു.

ഇരു പാതകളിലും രാവിലെ 11 മണിയോടെയാണ് ട്രെയിനുകൾ കടത്തിവിട്ടത്. ട്രെയിനുകൾ വേഗത കുറച്ചാണ് കടത്തിവിടുന്നത്.മലബാര്‍ എക്സ്പ്രസ്സ് ആണ് ആദ്യം കടത്തിവിട്ടത്. 10 കിലോമീറ്റര്‍ വേഗത്തിലായിരുന്നു ഇത്.

 

Signature-ad

 

 

 പാളം തെറ്റിയ ട്രെയിനിന്റെ കോച്ചുകള്‍ സംഭവസ്ഥലത്തു നിന്നും മാറ്റി. അപകടത്തില്‍ പെട്ട ബോഗികളും, പാളവും മാറ്റി സ്ഥാപിച്ചത് 18 മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ്.
സാധാരണ നിലയിലുള്ള ട്രെയിന്‍ ഗതാഗതത്തിന് രണ്ട് ദിവസം വേണ്ടിവരുമെന്ന് റെയില്‍വെ ഡിവിഷന്‍ മാനേജര്‍ ആര്‍. മുകുന്ദ് പറഞ്ഞു.

Back to top button
error: