ബംഗളുരു : ഹിജാബിന്റെ പേരില്‍ വിവാദം കനക്കുന്നതിനിടയിൽ സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ക്കാന്‍ കഴിയില്ലെന്ന മുന്നറിയിപ്പ് നല്കി കര്‍ണാടക പോലീസ്.സംഘര്‍ഷാന്തരീക്ഷം നിലനില്‍ക്കുന്ന ഉഡുപ്പിയില്‍ പോലീസ് റൂട്ട് മാര്‍ച്ച് നടത്തി. നഗരങ്ങളിലും, തന്ത്രപ്രധാന മേഖലകളിലുമായിരുന്നു റൂട്ട് മാര്‍ച്ച്.ഉഡുപ്പി എസ്പി വിഷ്ണുവര്ദ്ധന്, ഡിവൈഎസ്പി സിദ്ധലിംഗപ്പ എന്നിവരുടെ നേതൃത്വത്തില്‍ ആയിരുന്നു റൂട്ട് മാര്‍ച്ച്.
നേരത്തെ ക്രമസമാധാനം ഉറപ്പാക്കുന്നതിനായി കൗപ്പ് നഗരത്തിന്റെ സമീപ മേഖലകളില്‍ പോലീസ് റൂട്ട് മാര്‍ച്ച് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഉഡുപ്പിയിലും റൂട്ട് മാര്‍ച്ച് നടത്തുന്നത്. കൗപ്പ് പോലീസ് സ്റ്റേഷന് മുതല്‍ പൊലിപു ജംഗ്ഷന്‍വരെ രണ്ടര കിലോ മീറ്റര്‍ ദൂരമായിരുന്നു പോലീസിന്റെ റൂട്ട്മാര്‍ച്ച്.