പാലക്കാട്ട് കെഎസ്ആര്‍ടിസി ബസിനും ലോറിക്കും ഇടയില്‍ വീണ് ബൈക്ക് യാത്രികരായ യുവാക്കള്‍ മരിച്ച സംഭവം പ്രത്യേക സംഘം അന്വേഷിക്കും. ബന്ധുക്കളുടെ ആരോപണവും പ്രത്യേക സംഘം അന്വേഷിക്കും. പാലക്കാട് എസ്പിയാണ് പ്രത്യേക സംഘത്തെ നിയോഗിച്ചത്.
അപകടത്തിൽ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. വീണ്ടും യാത്രക്കാരുടെ മൊഴിയെടുക്കും. സംഭവത്തിൽ കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ അറസ്റ്റു ചെയ്തിരുന്നു. തൃശൂര്‍ പട്ടിക്കാട് സ്വദേശി സി.എല്‍. ഔസേപ്പ് ആണ് അറസ്റ്റിലായത്. കുഴല്‍മന്ദം പോലീസ് ആണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
അപകടത്തിന് മുന്‍പ് യുവാക്കളും ഔസേപ്പും തമ്മില്‍ വാക്കതര്ക്കമുണ്ടായിരുന്നു. ഇതിനു ശേഷമാണ് ബസ് തട്ടി യുവാക്കള്‍ ലോറിക്ക് അടിയിലേക്ക് വീണതെന്നാണ് കുടുംബത്തിന്റെ ആരോപണം.