സുകുമാരക്കുറുപ്പ് പിടികിട്ടാപ്പുള്ളിയായി തുടരാൻ തുടങ്ങിയിട്ട് 38 വർഷങ്ങൾ
ആലപ്പുഴ:ഫിലിം റെപ്രസെന്റേറ്റീവ് ചാക്
ഗുജറാത്ത്-രാജസ്ഥാന് അതിര്‍ത്തിയിലെ സദാപുരയില്‍ വർഷങ്ങൾക്കു മുൻപ് തനിക്കൊപ്പം ഉണ്ടായിരുന്ന മലയാളി സന്യാസി സുകുമാരക്കുറുപ്പാണെന്നാണ് റംസീന് പറയുന്നത്.ഇതോടെ ക്രൈംബ്രാഞ്ച് സംഘം ഉടന്‍ തന്നെ ഹരിദ്വാറിലേക്ക് തിരിക്കുമെന്നാണ് അറിവ്.അവിടെ നിന്ന് സദാപുരയിലും അന്വേഷണം നടത്തും.
2005-07 കാലഘട്ടത്തിലാണ് സുകുമാരക്കുറുപ്പ് തനിക്കൊപ്പം ഉണ്ടായിരുന്നത് എന്നാണ് റംസീന് അവകാശപ്പെടുന്നത്.കുറുപ്പെന്ന് കരുതുന്നയാള്‍ തനിക്കൊപ്പം താമസിക്കുമ്പോള്‍ പറഞ്ഞിരുന്ന വിവരങ്ങള്‍ വച്ച് ഇയാള്‍ ഹരിദ്വാറിലോ ഋഷികേശിലോ കാണുമെന്നാണ് റംസീന് പറയുന്നത്. ഇവിടങ്ങളിലുള്ള ഏതെങ്കിലുമൊരു സിസിടിവിയിലോ മറ്റോ ഇയാളുടെ ദൃശ്യം പതിയാന്‍ സാധ്യതയുണ്ടെന്നത് മുന്‍നിര്‍ത്തി ഹരിദ്വാര്‍, ഋഷികേശ് എന്നിവിടങ്ങളുമായി ബന്ധപ്പെട്ട വീഡിയോകളും ട്രാവല്‍ ബ്ലോഗുകളും ഇയാള്‍ പരിശോധിച്ച് വരികയായിരുന്നു. അങ്ങനെ ഇരിക്കുമ്പോഴാണ് കഴിഞ്ഞ ഡിസംബറില്‍ സുകുമാരക്കുറുപ്പെന്ന് സംശയിക്കുന്നയാളുടെ സെക്കന്‍ഡുകള്‍ മാത്രം നീളുന്ന ഒരു ദൃശ്യം കണ്ണില്‍പ്പെട്ടത്. തനിക്കൊപ്പം സദാപുരയില്‍ കഴിഞ്ഞിരുന്ന അതേ ആള് ഹരിദ്വാറില്‍ കാവിജുബ്ബയും മുണ്ടും ധരിച്ചിരിക്കുന്നു. അതേ നിറത്തിലുള്ള തലപ്പാവ്. കഴുത്തില്‍ ചെറുതും വലുതുമായ രുദ്രാക്ഷ മാലകള്‍. കൈയില്‍ എപ്പോഴും കാണാറുള്ള അതേ വാക്കിങ് സ്റ്റിക്ക്. തനിക്കൊപ്പം കഴിഞ്ഞ കാലത്തും ഈ വാക്കിങ് സ്റ്റിക്ക് റംസീന് ശ്രദ്ധിച്ചിരുന്നു. തനിക്കൊപ്പം കഴിഞ്ഞ സ്വാമി ശങ്കരഗിരിയാണ് അതെന്ന് മനസിലാക്കിയ റംസീന് വീഡിയോ ദൃശ്യം കട്ട് ചെയ്ത് വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് മുഖ്യമന്ത്രിക്ക് കത്തയക്കുകയായിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ അന്വേഷണം.