പത്തനംതിട്ട: രാജസ്ഥാനില്‍ കണ്ട മലയാളി സന്യാസി പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പാണെന്ന വെളിപ്പെടുത്തലില്‍ അന്വേഷണം ഊര്‍ജിതമാക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്.സന്യാസി സുകുമാരക്കുറുപ്പ് തന്നെയെന്ന് സുകുമാരക്കുറുപ്പി ന്റെ അയല്‍വാസിയായിരുന്ന ചെറിയനാട് സ്വദേശി ജോണ്‍ സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് ക്രൈബ്രാഞ്ച് സംഘം ഇന്ന് ജോണിന്റെ മൊഴിയെടുക്കും.
പത്തനംതിട്ടയിലെ ബവ്റിജസ് ഷോപ് മാനേജരായ റെന്‍സിം ഇസ്മായിലാണ് സുകുമാരക്കുറുപ്പിനെ സന്യാസി വേഷത്തില്‍ കണ്ടതായി മൊഴി നല്‍കിയത്. റെന്‍സി, സന്ന്യാസിയുടെ ചിത്രവുമായി സുകുമാരക്കുറുപ്പിന്റെ നാട്ടില്‍ ചില അന്വേഷണങ്ങള്‍ നടത്തിയിരുന്നു.അങ്ങനെയാണ് കുറുപ്പിന്റെ അയല്‍വാസിയായ ജോണിനെ ചിത്രം കാണിച്ചത്.