LIFENewsthen Special

നമ്മുടെ ഐ ഡി പ്രൂഫ് കൊടുത്ത് മറ്റാരെങ്കിലും സിം കാര്‍ഡ് എടുത്തിട്ടുണ്ടെങ്കില്‍ സ്വയം കണ്ടെത്താം, റദ്ദാക്കാം

അറിയാതെ പോകരുത് ഈ കാര്യങ്ങൾ.ഒടുവിൽ വൻ വില കൊടുക്കേണ്ടി വരും ഈ പിഴകൾക്ക്
 
മ്മുടെ ഐഡി പ്രൂഫില്‍ എത്ര മൊബൈല്‍ സിം കാര്‍ഡുകള്‍ ഉണ്ടെന്നു അറിയണോ ? നമ്മളല്ലാതെ മറ്റാരെങ്കിലും നമ്മുടെ ഐ ഡി പ്രൂഫ് കൊടുത്ത് സിം കാര്‍ഡ് എടുത്തിട്ടുണ്ടെങ്കില്‍ നമുക്കതു സ്വയം കണ്ടെത്താന്‍ സാധിക്കുമെന്ന് മാത്രമല്ല, അത് റദ്ദാക്കാനും കഴിയും.അതിന് ആദ്യം നിങ്ങളുടെ ഇന്റര്‍നെറ്റ് ബ്രൗസറില്‍ tafcop.dgtelecom.gov.in/ എന്ന ലിങ്ക് തുറക്കുക.അങ്ങനെ തുറന്നു കഴിയുമ്ബോള്‍ നമ്മള്‍ ഇപ്പോള്‍ നിലവില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന മൊബൈല്‍ നമ്ബര്‍ ഈ വെബ്സൈറ്റിലെ “enter your mobile number” എന്ന ബോക്സില്‍ ടൈപ്പ് ചെയുക.

എന്നിട്ട് താഴെയുള്ള “get your OTP”എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയുക.അതിനുശേഷം മൊബൈലിൽ വരുന്ന OTP നമ്പർ എന്റര്‍ ചെയ്ത ശേഷം വാലിഡേറ്റ് പ്രസ് ചെയുക.അപ്പോള്‍  പുതിയൊരു പേജ് ഓപ്പണായി വരും.അവിടെ നിങ്ങള്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്ബറില്‍ ചേര്‍ത്ത ഐഡി പ്രൂഫ് വച്ച്‌ എടുത്ത മറ്റു നമ്ബറുകളും കാണാന്‍ സാധിക്കും.

 

Signature-ad

ഇനി ഏതെങ്കിലും മൊബൈല്‍ നമ്ബര്‍ നിങ്ങള്ക്ക് നിങ്ങളുടെ അനുവാദത്തോടെ അല്ല എടുത്തിട്ടുള്ളതെങ്കില്‍ ആ നമ്ബറിന്റെ നേരെയുള്ള ബോക്സില്‍ ക്ലിക്ക് ചെയ്തു സെലക്‌ട് ചെയുക എന്നിട്ട് “this is not my number ” എന്നുള്ള ബോക്സില്‍ ക്ലിക്ക് ചെയ്ത് അതിനു താഴെയുള്ള  റിപ്പോര്‍ട്ട് പ്രസ് ചെയ്താല്‍ ആ നമ്ബര്‍ പിന്നീട് നിങ്ങളുടെ ഐഡി പ്രൂഫില്‍ നിന്നും റിമൂവ് ആകുകയും കണക്ഷൻ കട്ടാകുകയും ചെയ്യും.

 

അതുപോലെ തന്നെ ഒരു നമ്ബര്‍ നിങ്ങളുടേതാണെങ്കിലും അത് നിലവിൽ ‍ഉപയോഗിക്കുന്നില്ലായെങ്കിൽ രണ്ടാമത്തെ ബോക്സിലുള്ള “this is my number not required ” എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയുക.അതോടെ ആ നമ്ബര്‍ നിങ്ങളുടെ ഐഡി യില്‍ നിന്ന് റിമൂവ് ആകും.

Back to top button
error: