NEWS

മന്ത്രവാദി ചമഞ്ഞ് ചികിത്സ, ആരുമില്ലാത്ത തക്കം നോക്കി പീഡനശ്രമം, ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച പൂജാരി അറസ്റ്റിൽ

മന്ത്രവാദ ചികിത്സയ്ക്കിടെ ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച പൂജാരി അറസ്റ്റിൽ.തിരുവനന്തപുരം ചിറയിൻകീഴ് മുടപുരത്തെ ഒരു ക്ഷേത്രത്തിലെ പൂജാരിയും ചിറയിൻകീഴ് സ്വദേശിയുമായ ശ്രീകുമാർ നമ്പൂതിരിയാണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസമാണ് സംഭവം. ചികിത്സയ്ക്കായി ഇവിടെ എത്തിയ പെൺകുട്ടിയെ ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചു. മുറിയിൽ നിന്ന് രക്ഷപ്പെട്ട് ഓടിയ കുട്ടി ബന്ധുക്കളോട് വിവരങ്ങൾ പറഞ്ഞു. തുടർന്ന് പരാതി നൽകുകയായിരുന്നു.

Signature-ad

പോക്സോ നിയമ പ്രകാരമാണ് ശ്രീകുമാറിനെ അറസ്റ്റു ചെയ്തിരിക്കുന്നത്. ആറ്റിങ്ങൽ ഡിവൈഎസ്പി എസ്.വൈ. സുരേഷിന്റെ നിർദേശാനുസരണം ചിറയിൻകീഴ് ഇൻസ്പെക്ടർ രാഹുൽ രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

Back to top button
error: