Movie

‘മെംബർരമേശൻ’ ഫെബ്രുവരി 18ന് പ്രേക്ഷകരെ കാണാനെത്തും

ആൻ്റോ ജോസ് പെരേരയും അബിയും ചേർന്ന് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മെംബർ രമേശൻ ഒമ്പതാം വാർഡ്'. അർജുൻ അശോക്, ശബരിഷ് വർമ്മ, ചെമ്പൻ വിനോദ് ജോസ് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗായത്രി അശോകാണ് നായിക

ബോബൻ& മോളി എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ ബോബനും മോളിയും നിർമ്മിക്കുന്ന പുതിയ ചിത്രമാണ് ‘മെംബർ രമേശൻ ഒമ്പതാം വാർഡ്’.

ഈ ചിത്രം ഇരട്ടകളായ ആൻ്റോ ജോസ് പെരേരയും അബിയും ചേർന്ന് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു.
ആലുവയിലും സമീപ ഗ്രാമങ്ങളിലുമായി ചിത്രീകരണം പൂർത്തിയായ ‘മെംബർ രമേശൻ ഒമ്പതാം വാർഡ്’ ഫെബ്രുവരി പതിനെട്ടിന് സെഞ്ച്വറി ഫിലിംസ് പ്രദർശനത്തിനെത്തിക്കും.
ഒരു സാധാരണ യുവാവിന് അപ്രതീക്ഷിത സാഹചര്യത്തിൽ ഔദ്യോഗിക സ്ഥാനം ലഭിക്കുന്നതും തുടർന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ഈ ചിത്രത്തിലൂടെ പ്രതിപാദിക്കുന്നത്.

Signature-ad

അർജുൻ അശോക്, ശബരിഷ് വർമ്മ,
ചെമ്പൻ വിനോദ് ജോസ് എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഗായത്രി അശോകാണ് നായിക.

രൺജി പണിക്കർ, തരികിട സാബു, ഇന്ദ്രൻസ്, ജോണി ആൻ്റണി, ബിനു അടിമാലി, മാമുക്കോയ, അനൂപ് പന്തളം, സിനി ഏബ്രഹാം എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.

ശബരീഷ് വർമ്മയുടെ ഗാനങ്ങൾക്ക് കൈലാസ് മേനോൻ ഈണം പകർന്നിരിക്കുന്നു.
എൽദോ ഐസക്ക് ഛായാ ഗ്രഹണവും
ദിപു ജോസഫ് എഡിറ്റിംഗും നിർവ്വഹിക്കുന്നു.
എക്സിക്കുട്ടിവ് പ്രൊഡ്യൂസർ- ജോഷി തോമസ് പള്ളിക്കൽ.
നിർമ്മാണ നിർവ്വഹണം- ജോബ് ജോർജ്.

വാർത്ത- വാഴൂർ ജോസ്

Back to top button
error: