LIFENewsthen Special

അറിയാതെ പോകരുത്, പച്ചച്ചീരയുടെ ഗുണങ്ങൾ

കടയില്‍ നിന്നും രാസവളം അടിച്ച ചീര വാങ്ങുന്നതിന് പകരം അടുക്കളപ്പുറത്ത് രണ്ട് ചീര നട്ടുവേണം ഉപയോഗിക്കാനെന്നു മാത്രം


മ്മള്‍ കഴിക്കുന്ന ഭക്ഷണമാണ് നമ്മുടെ ശരീരത്തെയും മനസിനെയും കൃത്യമായി ആരോഗ്യത്തോടെ നിലനിര്‍ത്തുന്നത്. ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. ഇത്തരത്തില്‍ പോഷക സമൃദ്ധമായ ഭക്ഷണങ്ങളില്‍ ഒന്നാണ് ചീര. ഇലക്കറികളില്‍ ചീരയെ വെല്ലാന്‍ വേറൊന്നുമില്ല. വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ, ഇരുമ്പ് എന്നിവ ചീരയില്‍ ധാരാളമായുണ്ട്. പ്രത്യേക പരിചരണമൊന്നും ആവശ്യമില്ലാതെ എളുപ്പത്തില്‍ വളരുന്നതു കൊണ്ട് തന്നെ ചീര വീട്ടു മുറ്റത്ത് കൃഷി ചെയ്യാനും സാധിക്കും. ഇനി ചീരയുടെ ഗുണങ്ങള്‍ എന്തൊക്കെയെന്ന് പരിശോധിക്കാം.
എല്ലാ വൈറ്റമിനുകളും ധാതുക്കളും ആന്റി ഓക്സിഡന്റുകളും നിറഞ്ഞ ഏറ്റവും പോഷക സമ്പുഷ്ടമായ ഭക്ഷണങ്ങളിലൊന്നാണ് ചീര.പ്രത്യേകിച്ച് പച്ചച്ചീര.പച്ച നിറത്തിലുള്ള ഇലക്കറികളിൽ വൈറ്റമിൻ സി, ബീറ്റ കരോട്ടീൻ, മറ്റു പോഷകങ്ങൾ എന്നിവ ധാരാളമുണ്ട്.
ചീരയില്‍ അടങ്ങിയിട്ടുള്ള ഫ്ലവനോയിഡ്, ആന്‍റി ഓക്സിഡന്‍റ് എന്നിവയ്ക്ക് ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ ശേഷിയുണ്ട്. ഭക്ഷണത്തിലൂടെയും മറ്റും ശരീരത്തില്‍ ചേരുന്ന ക്യാന്‍സറിനു കാരണമായേക്കാവുന്ന വസ്തുക്കളെ തടയാന്‍ ഇവയ്ക്ക് സാധിക്കും.
പച്ചച്ചീരയില്‍ നല്ല തോതില്‍ കാണപ്പെടുന്ന കാത്സ്യം, വിറ്റാമിന്‍ കെ എന്നിവ എല്ലുകളുടെയും പല്ലുകളുടെയും ബലത്തിന് ഉത്തമമാണ്. ഇതിലെ വിറ്റാമിന്‍ എയുടെ സാന്നിധ്യം കാഴ്ച ശക്തി കൂട്ടാന്‍ സഹായിക്കും. ഇതോടൊപ്പം രക്ത സമ്മര്‍ദ്ദം കുറക്കാനും ചീര നല്ലതാണ്. ചീരയില്‍ അടങ്ങിയിട്ടുള്ള പൊട്ടാസ്യമാണ് ഇതിന് സഹായിക്കുന്നത്.
പ്രമേഹം തടയാനും ഉത്തമമാണ് ചീര. ചീരയിലുള്ള ആല്‍ഫ ലിപ്പോയ്ഡ് ആസിഡ് എന്ന ആന്‍റി ഓക്സിഡന്‍റ് ശരീരത്തിലെ ഗ്ലൂക്കോസ് നില താഴ്ത്തുന്നു. ഇതോടൊപ്പം ഇന്‍സുലിന്‍ കൃത്യമായി ഉപയോഗിക്കാനും ഇവ സഹായിക്കുന്നു. ചീരയുടെ കൊഴുപ്പും കലോറിയും കുറവായതിനാല്‍ കൊളസ്ട്രോള്‍ പ്രശ്നമുള്ളവര്‍ക്ക് ഇത് ഉപയോഗിക്കാവുന്നതാണ്. കൂടാതെ ശരീരത്തില്‍ കൊളസ്ട്രോള്‍ അടിഞ്ഞു കൂടുന്നത് തടയാനും ചീരക്ക് ശേഷിയുണ്ട്.
ഇരുമ്പിന്‍റെ അംശം ധാരാളമായി ഉള്ളതു കൊണ്ട് വിളര്‍ച്ച തടയാനും ചീര നല്ലതാണ്. ഗര്‍ഭ കാലത്തെ ക്ഷീണവും വിളര്‍ച്ചയും തടയാന്‍ ചീര കഴിച്ചാല്‍ മതി.

നല്ല തിളങ്ങുന്ന മുടി വേണമെങ്കില്‍ സ്ഥിരമായി ചീര കഴിക്കണം. ഇതിലെ വിറ്റാമിന്‍ സി മുടി വളരാനും മുടിക്ക് നല്ല തിളക്കം വയ്ക്കാനും മികച്ചതാണ്. ചീരയിലുള്ള ബീറ്റാ കരോട്ടിന്‍ ശ്വാസകോശ സംബന്ധിയായ രോഗങ്ങള്‍ അകറ്റാന്‍ സഹായിക്കും. ആസ്ത്മ പോലെയുള്ള രോഗങ്ങള്‍ അനുഭവിക്കുന്നുണ്ടെങ്കില്‍ ചീര ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് നല്ലതാണ്.

Signature-ad

 

ദഹന പ്രക്രിയ ശരിയായ രീതിയില്‍ നടത്താന്‍ ചീരക്ക് സാധിക്കും.അതു കൊണ്ട് തന്നെ മലബന്ധം, അസിഡിറ്റി പോലെയുള്ള പ്രശ്നങ്ങള്‍ അകറ്റാന്‍ ചീര മതി. സൗന്ദര്യം നിലനിര്‍ത്താനും ചെറുപ്പമായിരിക്കാനും ചീര ശീലമാക്കിയാല്‍ മതി. ചീരയിലുള്ള വിറ്റാമിന്‍ സി ചര്‍മം തിളങ്ങാന്‍ സഹായിക്കും. ചീരയിലെ പ്രായത്തെ ആന്‍റി ഓക്സിഡന്റുകള്‍ ചെറുപ്പം നിലനിര്‍ത്തും. ചീരയിലുള്ള ബീറ്റാ കരോട്ടിനും വൈറ്റമിന്‍ സിയും കോശങ്ങളെ സംരക്ഷിക്കുകയും ഫ്രീ റാഡിക്കലുകളെ ഇല്ലാതാക്കുകയും ചെയ്യും.

ചീരയിലെ ആന്‍റി ഇന്‍ഫ്ലമേറ്ററി ഘടകങ്ങള്‍ ശരീര വേദനകള്‍ അകറ്റാന്‍ നല്ലതാണ്. മൈഗ്രൈന്‍, ആര്‍ത്രൈറ്റിസ് എന്നിവയുണ്ടാക്കുന്ന വേദനകള്‍ ഇതു വഴി ഇല്ലാതാക്കാം.ചുരുക്കത്തില്‍ ചീര കൊണ്ട് ഗുണങ്ങൾ മാത്രമേയുള്ളു.പക്ഷെ കടയില്‍ നിന്നും രാസവളം അടിച്ച ചീര വാങ്ങുന്നതിന് പകരം അടുക്കളപ്പുറത്ത് രണ്ട് ചീര നട്ടുവേണം ഉപയോഗിക്കാനെന്നു മാത്രം!

Back to top button
error: