KeralaNEWS

ഭർതൃഗൃഹത്തിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

സുബിൻ്റെയും ആതിരയുടെയും വിവാഹം കഴിഞ്ഞ് 6 വർഷമായി. പക്ഷേ ഈ ദമ്പതികൾക്ക് കുട്ടികൾ ഉണ്ടായിരുന്നില്ല. ഭർത്താവുമായി പിണങ്ങി കഴിഞ്ഞ ആതിര അടുത്ത കാലത്താണ് ഭർതൃഗൃഹത്തിൽ തിരികെ എത്തിയത്

കൊല്ലം: യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുലശേഖരപുരം, ആദിനാട് വടക്ക്, ഗുരുപ്രീതി വീട്ടിൽ സുബിൻ്റെ ഭാര്യ ആതിര(26)യെയാണ് വീടിനുള്ളിൽ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ഞായറാഴ്ച രാത്രി 7 മണിയോടെയാണ് ബന്ധുക്കൾ മൃതദേഹം കണ്ടത്. ഇവരുടെ വിവാഹം കഴിഞ്ഞ് 6 വർഷമായിരുന്നെങ്കിലും കുട്ടികൾ ഉണ്ടായിരുന്നില്ല. ഭർത്താവുമായി പിണങ്ങിയിരിക്കെ അടുത്ത കാലത്താണ് തിരികെ ഭർതൃഗൃഹത്തിൽ താമസം തുടങ്ങിയിയതെന്ന് പറയയുന്നു. കരുനാഗപ്പള്ളി പോലീസ് എത്തി തുടർ നടപടികൾ സ്വീകരിച്ചു.
യുവതിയുടെ ബന്ധുക്കൾ മരണത്തിൽ സംശയം പ്രകടിപ്പിച്ചു. തുടർന്ന് ഉന്നത ഉദ്യോഗസ്ഥരെത്തി ഇൻക്വസ്റ്റ് തയ്യാറാക്കി.

Back to top button
error: