ഫറ്റോര്‍ദ: ഐഎസ്എല്ലിൽ എഫ് സി ഗോവയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് ജംഷഡ്പൂര്‍ എഫ്സി കേരളാ ബ്ലാസ്റ്റേഴ്സിനെ പിന്തള്ളി രണ്ടാം സ്ഥാനത്തേക്ക് കയറി.ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയില്‍ ഡാനിയേല്‍ ചിമ ചുക്വു ആണ് ജംഷഡ്പൂരിന്റെ വിജയ ഗോള്‍ നേടിയത്.
ജയത്തോടെ 12 മത്സരങ്ങളില്‍ 22 പോയന്റുമായി ജംഷഡ്പൂര്‍ രണ്ടാം സ്ഥാനത്തേക്ക് കയറി. ഒരു മത്സരം കുറച്ചു കളിച്ച കേരളാ ബ്ലാസ്റ്റേഴ്സിനെ മൂന്നാം സ്ഥാനത്തേക്ക്(20) പിന്തള്ളിയാണ് ജംഷഡ്പൂര്‍ ഹൈദരാബാദിന് പിന്നില്‍ രണ്ടാം സ്ഥാനം ഉറപ്പിച്ചത്.