പൂനെ: മലയാളി യുവാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.തലശ്ശേരി സ്വദേശി അനുഗ്രഹിനെയാണ് (22) ജീവനൊടുക്കിയ നിലയിൽ താമസസ്ഥലത്ത് ഇന്ന് കണ്ടെത്തിയത്.വായ്പ്പാ കുടിശ്ശിക തിരിച്ചടവ് മുടങ്ങിയതാണ് മരണകാരണമെന്നാണ് പോലീസ് നൽകുന്ന സൂചന.
പോലീസ് പറയുന്നത് ഇങ്ങനെ; അനുഗ്രഹ് ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ 8000 രൂപ വായ്പയെടുത്തിരുന്നു.ഇത് കാലാവധിക്കുള്ളിൽ തിരിച്ചടയ്ക്കാൻ സാധിച്ചില്ല.തുടർന്ന് കമ്പനി വായ്പാവിവരം യുവാവിന്റെ ഫോണിലേക്ക് നിരന്തരം അയക്കാനും ഭീഷണിപ്പെടുത്താനും തുടങ്ങി.ഇതിന് പുറമേ യുവാവിന്റെ മോര്‍ഫ് ചെയ്ത ദൃശ്യങ്ങള്‍ സുഹൃത്തുക്കള്ക്കയച്ചുകൊടുക്കു കയുമുണ്ടായി.ഇതിനെ തുടര്‍ന്ന് കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നുവത്രെ.