കണ്ണൂർ: ഇരിട്ടി സെന്റ് തോമസ് ചര്‍ച്ച് തിരുന്നാളിനോടനുബന്ധിച്ച് നടന്ന പ്രഭാഷണത്തില്‍ വിദ്വേഷ പരമാര്‍ശം നടത്തിയ ഫാ. ആന്റണി തറക്കടവിലിനെതിരെ പോലീസ് കേസെടുത്തു.പരാമര്‍ശങ്ങള്‍ തങ്ങളുടെ അഭിപ്രായമല്ലെന്ന് വിശദീകരിച്ച് തലശേരി രൂപത നേരത്തെതന്നെ രംഗത്തുവന്നിരുന്നു.
ഹലാല്‍ വിശദീകരണ യോഗത്തിനിടെ ഹിറാ ദിവ്യ സന്ദേശങ്ങള്‍ക്ക് ശേഷം പ്രവാചകന് ബുദ്ധിമാന്ദ്യം സംഭവിച്ചെന്നായിരുന്നു ഫാദര്‍ ആന്റണിയുടെ പരാമര്‍ശം. ഹലാല്‍ ഭക്ഷണമെന്നത് മുസ്ലിങ്ങള്‍ തുപ്പിയതാണെന്നും മലബാറിലും തെക്ക് ഭാഗത്തും ചെയ്ന്‍ ജ്യൂസ് കട നടത്തി ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ വശീകരിച്ച് മതം മാറ്റുന്നെന്നും ഫാദര്‍ പ്രസംഗത്തിനിടയിൽ പറഞ്ഞിരുന്നു.
ഇത്തരത്തിലുള്ള പ്രസ്താവനകള്‍ ഫാദറിനെ പോലെ വിദ്യാഭ്യാസമുള്ളവര്‍ നടത്തുന്നത് ഖേദകരാണെന്നും പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സുന്നി യുവജന സംഘം എസ് വൈഎസ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.