KeralaNEWS

ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് നല്‍കിയ ഥാറിന്റെ ലേലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

കൊച്ചി: മഹീന്ദ്ര കമ്ബനി വഴിപാടായി ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് നല്‍കിയ ഥാര്‍ ന്റെ ലേലം നിയമപരമല്ലെന്നും ലേലം റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് കൊച്ചിയിലെ ഹിന്ദു സേവാ കേന്ദ്രം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.ദേവസ്വം നിശ്ചയിച്ച 15 ലക്ഷത്തിനു പുറത്ത് 15.10 ലക്ഷം രൂപയ്ക്കാണ്  ലേലം ഉറപ്പിച്ചത്.

 കൊച്ചി സ്വദേശിയായ അമല്‍ മുഹമ്മദ് അലിയാണ് വാഹനം ലേലത്തില്‍ പിടിച്ചത്.  15.90 ലക്ഷം രൂപ വിലയുള്ള വാഹനം മാര്‍ക്കറ്റ് വിലയെക്കാള്‍ താഴ്ന്ന തുകയ്ക്കാണ് ലേലത്തില്‍ നല്‍കിയതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

 

Signature-ad

ഗുരുവായൂര്‍ ദേവസ്വം ചട്ടപ്രകാരം 5000 രൂപയില്‍ കൂടുതല്‍ മൂല്യമുള്ള വസ്തുക്കള്‍ ലേലം ചെയ്യണമെങ്കില്‍ ദേവസ്വം കമ്മിഷണറുടെ മുന്‍കൂര്‍ അനുമതി വേണം. ഇതുണ്ടായില്ലെന്നും ലേലം നടത്താന്‍ തീരുമാനിക്കാന്‍ അഡ്മിനിസ്ട്രേറ്റര്‍ക്കല്ല, മാനേജിങ് കമ്മിറ്റിക്കാണ് അധികാരമെന്നും ഹര്‍ജിക്കാര്‍ ആരോപിക്കുന്നു.

Back to top button
error: