KeralaNEWS

മകനെ പെട്രോള്‍ ഒഴിച്ച്‌ കത്തിക്കാന്‍ ശ്രമിച്ച്‌ അച്ഛന്‍ ആത്മഹത്യ ചെയ്തു

തൃശൂര്‍: മാപ്രാണം തളിയക്കോണത്ത് മകനെ പെട്രോള്‍ ഒഴിച്ച്‌ കത്തിക്കാന്‍ ശ്രമിച്ച ശേഷം അച്ഛന്‍ ആത്മഹത്യ ചെയ്തു.തൈവളപ്പില്‍ കൊച്ചാപ്പു ശശിധരനാണ് (73) ഉറങ്ങിക്കിടക്കയായിരുന്ന മകന്റെ മുറിയിൽ പെട്രോൾ ഒഴിച്ച് തീ കൊടുത്തശേഷം ആത്മഹത്യ ചെയ്തത്. മകന്‍ നിധിന്‍ വാതില്‍ ചവിട്ടിപ്പൊളിച്ച്‌ രക്ഷപ്പെട്ടു.

ഇന്നു പുലര്‍ച്ചെയാണ് സംഭവം. കുടുംബ വഴക്കാണ് പ്രശ്‌നത്തിന് കാരണമെന്ന് കരുതുന്നു. ഉറങ്ങുകയായിരുന്ന മകന്റെ മുറിയിലേയ്ക്ക് ശശിധരന്‍ പുറത്ത് നിന്ന് പെട്രോള്‍ ഒഴിച്ച്‌ തീ കൊളുത്തുകയായിരുന്നു.പിന്നീട് സമീപത്തെ ആളൊഴിഞ്ഞ വീട്ടിലെത്തി തൂങ്ങി മരിക്കുകയായിരുന്നു.  ഉറക്കമുണര്‍ന്ന നിധീഷ് വാതില്‍ ചവിട്ടിത്തുറന്നാണ് രക്ഷപ്പെട്ടത്.പോലീസ് കേസെടുത്തു.

Back to top button
error: