LIFENewsthen Special

അച്ഛൻ കൊണ്ട വെയിലായിരുന്നു ഗോവിന്ദ് ജയ്സ്വാളിന്റെ തണൽ

സിവില്‍ സര്‍വ്വീസ് സ്വപ്നം കാണുന്നവര്‍ക്ക് അവ​ഗണിക്കാനാവാത്ത ജീവിതമാണ് ​ഗോവിന്ദ് ജയ്സ്വാള്‍ എന്ന ഐഎഎസ് ഉദ്യോ​ഗസ്ഥന്റേത്.2006 ല്‍ 22ാമത്തെ വയസ്സില്‍‌ 48ാം റാങ്കോടെയായിരുന്നു ​ഗോവിന്ദിന്റെ സിവില്‍ സര്‍വ്വീസ് നേട്ടം.ഈ തിളങ്ങുന്ന വിജയത്തിന് പിന്നില്‍ ഒരച്ഛന്റെ കഷ്ടപ്പാടിന്റെയും കഠിനാധ്വാനത്തിന്റെയും പിന്തുണയുണ്ട്.മകന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ ഏറ്റവുമധികം ആ​ഗ്രഹിച്ചതും കഠിന പരിശ്രമം നടത്തിയതും ജയ്സ്വാളിന്റെ സൈക്കിൾ റിക്ഷാക്കാരനായ അച്ഛൻ ​നാരായണ്‍ ആയിരുന്നു.
 യുപിയിലെ വാരണാസിയിലായിരുന്നു ഈ കുടുംബം താമസിച്ചിരുന്നത്. 1995 ല്‍ ​ഗോവിന്ദിന്റെ അച്ഛന്‍ നാരായണിന് 35 സൈക്കിൾ റിക്ഷകളുണ്ടായിരുന്നു. എന്നാല്‍ കാൻസർ രോഗിയായ ഭാര്യയുടെ ചികിത്സക്ക് വേണ്ടി 20 റിക്ഷകള്‍ ഇദ്ദേഹത്തിന് വില്‍‌ക്കേണ്ടി വന്നു.എന്നാല്‍ ഭാര്യയുടെ ജീവന്‍ രക്ഷിക്കാന്‍‌ സാധിച്ചതുമില്ല.1995 ല്‍ ഇവര്‍ മരണമടഞ്ഞു.

ഇതിനിടെ യുപിഎസ്‌സിക്ക് തയ്യാറെടുക്കാന്‍ 2004-2005ല്‍ ഡല്‍ഹിയിലേക്ക് പോകാന്‍ ഗോവിന്ദ് പദ്ധതിയിട്ടപ്പോള്‍ പണത്തിന് ക്ഷാമം നേരിട്ടു. എന്നാല്‍ മകന്റെ സ്വപ്നം സാക്ഷാത്കരിക്കാന്‍ അച്ഛന്‍ ബാക്കിയുള്ള 14 റിക്ഷകളും വിറ്റു.പിന്നീട് ഉണ്ടായിരുന്ന ആ ഒരു റിക്ഷ ചവിട്ടിയായിരുന്നു അദ്ദേഹം മകനെ പഠിപ്പിച്ചത്.ഗോവിന്ദിന്റെ പഠനം മുടങ്ങാതെ മുന്നോട്ട് കൊണ്ടുപോകാന്‍ അദ്ദേഹത്തിന് സാധിച്ചു.കഠിനാധ്വാനത്തിലൂടെയുള്ള പഠനം ​ഗോവിന്ദിനെ മികച്ച വിജയത്തോടെ സിവില്‍ സര്‍വ്വീസ് ഉദ്യോ​ഗസ്ഥനാക്കി.ഇത് കണ്ടശേഷമായിരുന്നു നാരായണന്റെ അന്ത്യവും.

Back to top button
error: