കോട്ടയം: പ്രയാറിൽ മകന്റെ മർദനത്തിനിരയായ അമ്മ മരിച്ചു.പ്രയാർ ഒഴുവിൽ സുരേന്ദ്രന്റെ ഭാര്യ മന്ദാകിനിയാണ്(66) മരിച്ചത്. മദ്യലഹരിയിൽ മകൻ ബൈജു മന്ദാകിനിയെ മർദ്ദിക്കുകയും പിന്നീട് സമീപത്തെ തോട്ടിൽ മുക്കിത്താഴ്ത്തുകയുമായിരുന്നു.
മദ്യപിക്കാൻ പണം നൽകാതിരുന്നതാണ് മർദ്ദനത്തിന് കാരണമെന്നാണ് വിവരം.സംഭവുമായി ബന്ധപ്പെട്ട് മകൻ ബൈജുവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.ഇന്നു വൈകുന്നേരമായിരുന്നു സംഭവം.