PravasiTRENDING

യുഎഇയിൽ തൊഴിൽ സാധ്യത വർധിക്കുന്നു; ശമ്പളവും

കൊറോണയ്ക്കിടയിലും യുഎഇയില്‍ തൊഴില്‍ മേഖല സജീവമാകുന്നതായി സർവ്വേ റിപ്പോർട്ട്.തൊഴിലന്വേഷിക്കുന്നവര്‍ക്ക് ഇത് സുവര്‍ണാവസരമാണെന്നും റിപ്പോർട്ടിൽ പറയുന്നു.കമ്പനികള്‍ റിക്രൂട്മെന്റ് ഊര്‍ജിതമാക്കുകയും തൊഴില്‍ മേഖല കോവിഡിന് മുമ്പുള്ള തലത്തിലേക്ക് മടങ്ങുന്നതും പുതിയ ജോലി തേടാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നതുമായും റിപ്പോര്‍ട്ടിൽ സൂചിപ്പിക്കുന്നുണ്ട്. റിക്രൂട്ടിങ് കണ്‍സല്‍റ്റന്‍സി സ്ഥാപനമായ റോബര്‍ട്ട് ഹാഫ് മിഡില്‍ ഈസ്റ്റ് നടത്തിയ സര്‍വേ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
 

2022 ജനുവരി 1- 15 തീയതികളിലായി രാജ്യത്തെ ഏറ്റവും വലിയ 500 കമ്പനികളിൽ റോബര്‍ട്ട് ഹാഫ് മിഡില്‍ ഈസ്റ്റ്  അഭിപ്രായ വോട്ടെടുപ്പ് നടത്തിയിരുന്നു.ഇതിൽ യുഎഇയിലെ 73% സ്ഥാപനങ്ങളും ഈ വര്‍ഷം 5% വരെ ശമ്പളം വര്‍ധിപ്പിക്കുമെന്നും ഇവരോടു പിടിച്ചുനില്‍ക്കാന്‍ ഇതര സ്ഥാപനങ്ങള്‍ക്കും ശമ്പളം കൂട്ടേണ്ടിവരും എന്നും പറയുന്നു. യുഎഇയിലെ 30% കമ്പനികളും ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ഓപ്ഷന്‍ നല്‍കും. സ്വകാര്യമേഖലയിലെ 19% തൊഴിലുടമകളും വെള്ളിയാഴ്ച ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള അവസരം നല്‍കുമെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു.

Back to top button
error: